Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കിഫ്ബിക്കെതിരായ വിദഗ്ധ സമിതി റിപ്പോർട്ട് തള്ളി തോമസ് ഐസക്; കണ്ണൂരിൽ ഭൂമി വാങ്ങിയതിൽ ക്രമക്കേടില്ലെന്ന് വിശദീകരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: കിഫ്ബിക്കെതിരായ വിദഗ്ധ സമിതിയുടെ കണ്ടെത്തലുകളെയും മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആരോപണങ്ങളെയും വിമർശിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. കണ്ണൂരിൽ ആവശ്യത്തിലധികം ഭൂമി വാങ്ങിക്കൂട്ടിയെന്ന ആരോപണം ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിന്റെ വികസന കാഴ്ചപ്പാട് മുൻനിർത്തിയാണ് ഭൂമി ഏറ്റെടുത്തതെന്നും ദീർഘവീക്ഷണമില്ലാത്ത വിദഗ്ധ സമിതിയെയാണ് നിയോഗിച്ചതെന്നും ഐസക് വിമർശിച്ചു.

കണ്ണൂരിൽ അഞ്ചിരട്ടി വില നൽകി ഭൂമി വാങ്ങിയെന്ന സതീശന്റെ ആരോപണവും അദ്ദേഹം തള്ളി. യു.പി.എ സർക്കാർ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കലിലെ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കുമുള്ള നിയമപ്രകാരമാണ് പണം നൽകിയതെന്ന് ഐസക് പറഞ്ഞു. ഏറ്റെടുത്ത ഭൂമിയിൽ ചെറിയൊരു ഭാഗം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂവെന്ന വിദഗ്ധ സമിതിയുടെ കണ്ടെത്തലിനെയും അദ്ദേഹം ചോദ്യം ചെയ്തു. ഏറ്റെടുത്ത മുഴുവൻ ഭൂമിയിലും പദ്ധതികൾ നടപ്പാക്കാൻ സമയമെടുക്കുമെന്നും വ്യവസായങ്ങൾ വന്നതിനുശേഷമല്ല ഭൂമി ഏറ്റെടുക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കിഫ്ബിക്ക് നഷ്ടമുണ്ടായതുകൊണ്ടല്ല അതിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്നും പകരം മറ്റൊരു പദ്ധതി മുന്നോട്ടുവയ്ക്കാതെയാണ് സർക്കാർ കിഫ്ബിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്നും ഐസക് ആരോപിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനുമായി സംവാദത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കിഫ്ബിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് തോമസ് ഐസക് ഉന്നയിച്ച വാദങ്ങളെ ചോദ്യംചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ രംഗത്തെത്തിയിരുന്നു. കിഫ്ബിയുടെ സമഗ്ര അവലോകനത്തിനായി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സാമ്പത്തിക കണക്കുകളെച്ചൊല്ലിയുള്ള തർക്കം ശക്തമായത്.

കിഫ്ബിയുടെ കൈവശം പണമായും നിക്ഷേപമായും 30,000 കോടി രൂപയുണ്ടെന്നായിരുന്നു തോമസ് ഐസക്കിന്റെ വാർത്താസമ്മേളനത്തിലെ പരാമർശം. എന്നാൽ, കിഫ്ബിയുടെ വെബ്സൈറ്റിൽ ലഭ്യമായ ഓഡിറ്റ് രേഖകൾ പ്രകാരം 2026 മാർച്ച് 31-ലെ ആകെ നീക്കിയിരിപ്പ് 10,633 കോടി രൂപയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിൽ 4,128 കോടി രൂപ സർക്കാരിന്റെ ട്രഷറി കോർപ്പസ് ഫണ്ടാണ്. ഈ തുക ഒഴിവാക്കിയാൽ കിഫ്ബിയുടെ ആകെ നിക്ഷേപം 6,521 കോടി രൂപയാണെന്നും അദ്ദേഹം വിശദീകരിച്ചു.

നിലവിലെ സർക്കാർ അധികാരത്തിലെത്തുമ്പോൾ കിഫ്ബിയുടെ പണമായും നിക്ഷേപമായും ഉണ്ടായിരുന്നത് 6,521 കോടി രൂപയാണെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കിഫ്ബിയുടെ കടബാധ്യത ഏകദേശം 32,000 കോടി രൂപയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തോമസ് ഐസക് പരാമർശിച്ച 30,000 കോടി രൂപ 2026 മാർച്ച് 31 ആയപ്പോഴേക്കും 6,521 കോടി രൂപയായത് എങ്ങനെയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കിഫ്ബിയുടെ മുൻ ചെയർമാനും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലും ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും സതീശൻ ആവശ്യപ്പെട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix