കണ്ണൂർ: കൂത്തുപറമ്പിൽ പതിനഞ്ചുകാരിയായ പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാതായി. കിണവക്കൽ കപ്പാറക്കുളം സ്വദേശിനി റിംസ മെഹറിനെയാണ് കാണാതായത്. വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് യൂണിഫോമിൽ വീട്ടിൽനിന്ന് ഇറങ്ങിയ കുട്ടി തിരിച്ചെത്തിയില്ല. എന്നാൽ, വിദ്യാർഥിനി സ്കൂളിൽ എത്തിയിരുന്നില്ലെന്ന് അന്വേഷണത്തിൽ പോലീസിന് വ്യക്തമായി.
വ്യാഴാഴ്ച രാത്രി ചില കാര്യങ്ങളെച്ചൊല്ലി കുട്ടിയും വീട്ടുകാരും തമ്മിൽ വഴക്കുണ്ടായിരുന്നതായാണ് വിവരം. ഇതേത്തുടർന്നുള്ള മാനസികവിഷമത്തിലാണോ കുട്ടി വീടുവിട്ടുപോയതെന്നും പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ കൂത്തുപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




