തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനായി കേരള പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 6,199 പേർക്കെതിരെ കേസെടുത്തു. ഒക്ടോബർ 13ന് രാവിലെ ഏഴ് മണി മുതൽ ഒക്ടോബർ 17ന് രാവിലെ ഏഴ് മണി വരെയായിരുന്നു സ്പെഷ്യൽ ഡ്രൈവ്.
ക്രമസമാധാന പരിപാലന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശപ്രകാരം സോൺ ഐജിമാർ, റേഞ്ച് ഡിഐജിമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. വിവിധ പൊലീസ് യൂണിറ്റുകളെ ഏകോപിപ്പിച്ചാണ് സംസ്ഥാനവ്യാപകമായി പരിശോധന നടത്തിയത്.
ജില്ല തിരിച്ചുള്ള കണക്കുകൾ പ്രകാരം എറണാകുളം റൂറലിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. ഇവിടെ 710 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം റൂറലിൽ 497 കേസുകളും കോട്ടയത്ത് 456 കേസുകളും രജിസ്റ്റർ ചെയ്തു.
അതേസമയം, ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്തത് കാസർഗോഡ് ജില്ലയിലാണ്. ഇവിടെ 75 കേസുകളാണ് കണ്ടെത്തിയത്.
മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡപകടങ്ങൾക്കും മരണങ്ങൾക്കും പ്രധാന കാരണമാകുന്നുവെന്ന് എഡിജിപി പി. വിജയൻ വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും വാഹന പരിശോധന കർശനമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനായി കേരള പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 6,199 പേർക്കെതിരെ കേസെടുത്തു. ഒക്ടോബർ 13ന് രാവിലെ ഏഴ് മണി മുതൽ ഒക്ടോബർ 17ന് രാവിലെ ഏഴ് മണി വരെയായിരുന്നു സ്പെഷ്യൽ ഡ്രൈവ്.
ക്രമസമാധാന പരിപാലന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശപ്രകാരം സോൺ ഐജിമാർ, റേഞ്ച് ഡിഐജിമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. വിവിധ പൊലീസ് യൂണിറ്റുകളെ ഏകോപിപ്പിച്ചാണ് സംസ്ഥാനവ്യാപകമായി പരിശോധന നടത്തിയത്.
ജില്ല തിരിച്ചുള്ള കണക്കുകൾ പ്രകാരം എറണാകുളം റൂറലിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. ഇവിടെ 710 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം റൂറലിൽ 497 കേസുകളും കോട്ടയത്ത് 456 കേസുകളും രജിസ്റ്റർ ചെയ്തു.
അതേസമയം, ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്തത് കാസർഗോഡ് ജില്ലയിലാണ്. ഇവിടെ 75 കേസുകളാണ് കണ്ടെത്തിയത്.
മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡപകടങ്ങൾക്കും മരണങ്ങൾക്കും പ്രധാന കാരണമാകുന്നുവെന്ന് എഡിജിപി പി. വിജയൻ വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും വാഹന പരിശോധന കർശനമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.