Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വീണയ്ക്കും എക്സാലോജിക്കിനും വേണ്ടി പാർട്ടി സമയം കളയുന്നു; പിണറായിക്കെതിരെ വിമർശനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: സി.പി.എം. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ ടി. വീണയ്ക്കുമെതിരെ പ്രതിനിധിയുടെ രൂക്ഷവിമർശനം. വീണയെയും അവരുടെ കമ്പനിയെയും ന്യായീകരിക്കാൻ പാർട്ടിയുടെയും സംഘടനയുടെയും സമയവും ഊർജവും ചെലവഴിക്കുന്നത് തെറ്റായ നടപടിയാണെന്നും ഇത് പാർട്ടിയുടെ പതനത്തിന് വഴിയൊരുക്കുമെന്നും വിമർശനമുയർന്നു.

പാനൂരിൽനിന്നുള്ള പ്രതിനിധിയാണ് പിണറായിയുടെ സമീപകാല നിലപാടുകളെയും എക്സാലോജിക്–സി.എം.ആർ.എൽ. ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളെയും കടുത്ത ഭാഷയിൽ വിമർശിച്ചത്. മുൻപ് വി.എസ്. അച്യുതാനന്ദന്റെ മകൻ അരുൺകുമാർ കേസിൽപ്പെട്ടപ്പോൾ പാർട്ടി പ്രതിരോധം തീർത്തിരുന്നില്ലെന്നും വി.എസ്. മകനെ ന്യായീകരിക്കാൻ ശ്രമിച്ചിരുന്നില്ലെന്നും പ്രതിനിധി ഓർമിപ്പിച്ചു.

മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ കേസിൽപ്പെട്ട് ജയിലിൽ കഴിഞ്ഞപ്പോഴും പാർട്ടി അതിൽ ഉത്തരവാദിത്വമില്ലെന്ന് വ്യക്തമാക്കി മാറിനിൽക്കുകയായിരുന്നു. എന്നാൽ പിണറായിയുടെ മകളുടെ കാര്യത്തിൽ പാർട്ടി ന്യായീകരണവുമായി രംഗത്തെത്തുകയാണെന്നും പ്രതിനിധി വിമർശിച്ചു.

വിമർശനങ്ങൾക്ക് മറുപടി പ്രസംഗത്തിൽ പിണറായി വിശദമായി പ്രതികരിച്ചതായാണ് വിവരം. യോഗത്തിൽ ഈ വിമർശനങ്ങൾക്ക് മറുപടി നൽകാനാണ് അദ്ദേഹം കൂടുതൽ സമയം ചെലവഴിച്ചത്. ലാവ്‌ലിൻ കേസ് മുതൽ പുതിയ വിജിലൻസ് കേസ് വരെയുള്ള അനുഭവങ്ങൾ അക്കമിട്ട് നിരത്തിയ പിണറായി, തനിക്കെതിരായ കേസുകളെയും സ്വീകരിച്ച നിലപാടുകളെയും ന്യായീകരിച്ചു. ഇതാണ് തന്റെ ഉറച്ച നിലപാടെന്നും അദ്ദേഹം വ്യക്തമാക്കിയതായാണ് വിവരം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix