Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്; മുഖ്യപ്രതി സമീർ ഹരിയാനയിൽ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ് കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. വാടക കൊലയാളികളെ ഏർപ്പാടാക്കിയ സമീറിനെ ഹരിയാന പൊലീസാണ് പിടികൂടിയത്. അതേസമയം, രാജസ്ഥാനിലെ കോട്ടയിൽ അറസ്റ്റിലായ മൂന്ന് പ്രതികളുമായി മുംബൈ ക്രൈംബ്രാഞ്ച് സംഘം നഗരത്തിലേക്ക് തിരിച്ചു.

ലോറൻസ് ബിഷ്ണോയി സംഘാംഗമായ അനിൽ പണ്ഡിറ്റിന്റെ നിർദേശപ്രകാരമാണ് സമീർ ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അമൃത്സറിൽ ഒരു വ്യാപാരിയെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളായ റൈഹാനെയും ഫൂൽസിങ്ങിനെയുമാണ് ആക്രമണത്തിനായി തിരഞ്ഞെടുത്തത്. 35,000 രൂപയും വിദേശത്ത് ജോലിയും വാഗ്ദാനം ചെയ്താണ് ഇവരെ സംഘത്തിൽ ഉൾപ്പെടുത്തിയതെന്നാണ് വിവരം.

ഇരുവരും മുംബൈയിലെത്തിയ ശേഷം ഓൺലൈൻ ടാക്സി ഡ്രൈവറായ റിതികിനെയും സംഘത്തിൽ ചേർത്തു. അനിൽ പണ്ഡിറ്റ് അമേരിക്കയിൽനിന്ന് അയച്ച പണം മൂവരും ഒരു കടയിൽനിന്ന് കൈപ്പറ്റിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുംബൈയിലെ ഒരു കുപ്പത്തൊട്ടിയിൽ തോക്കുകൾ ഒളിപ്പിച്ചിട്ടുണ്ടെന്ന് സമീർ പ്രതികളെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

പത്ത് ദിവസത്തോളം ടൈഗർ ഷ്റോഫിനെ പിന്തുടർന്ന ശേഷമാണ് ഞായറാഴ്ച രാത്രി ആക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് വിവരം. തുടർന്ന് ദില്ലിയിലെത്തി നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരും രാജസ്ഥാനിലെ കോട്ടയിൽ പിടിയിലായത്.

പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ മുംബൈ പൊലീസ് തിങ്കളാഴ്ച രാത്രി അവരുമായി മുംബൈയിലേക്ക് മടങ്ങാൻ ശ്രമിച്ചെങ്കിലും യാത്ര ഉപേക്ഷിക്കുകയായിരുന്നു. പൊലീസ് വാഹനത്തെ അജ്ഞാത സംഘം ഹൈവേയിൽ പിന്തുടർന്നതായി വിവരമുണ്ട്. തുടർന്ന് സുരക്ഷ ശക്തമാക്കിയ ശേഷമാണ് ക്രൈംബ്രാഞ്ച് സംഘം പ്രതികളുമായി മുംബൈയിലേക്ക് തിരിച്ചത്.

കേസിൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix