Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കലാപത്തീയിൽ അമർന്ന് പാരീസ്; ബാഴ്സ-PSG മത്സരം മുടങ്ങുമോ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാരിസ്: ഫ്രാൻസില്‍ ആഭ്യന്തര കലാപവും അക്രമസംഭവങ്ങളും രൂക്ഷമായി നിൽക്കുന്നതിനിടെ യുവേഫ ചാംപ്യൻസ് ലി​ഗീൽ പിഎസ്ജി- ബാഴ്സലോണ ക്ലാസിക്ക് പോരാട്ടം അരങ്ങേറുമോ എന്ന ആശങ്കയിൽ ഫുട്ബോൾ ആരാധകർ. എന്നാൽ മത്സരം മുന്‍ നിശ്ചയപ്രകാരം നടക്കുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച പാരീസിലാണ് പിഎസ്‌ജി- ബാഴ്സലോണ ബ്ലോക്ക്ബസ്റ്റർ.

രാജ്യവ്യാപകമായി അരങ്ങേറുന്ന പ്രക്ഷോഭങ്ങളിൽ പല പ്രമുഖ നഗരങ്ങളിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമല്ലെന്ന് ആഭ്യന്തര മന്ത്രി ലോറന്‍റ് നുനെസ് തുറന്നു പറഞ്ഞ പശ്ചാത്തലത്തിലാണ് മത്സരത്തിന്‍റെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയർന്നത്. എന്നാൽ മത്സരം നടത്തുന്നതിൽ മാറ്റമില്ലെന്ന നിലപാടിലാണ് ഫ്രഞ്ച് സർക്കാർ.

അര ലക്ഷത്തിലധികം ആളുകളാണ് കഴിഞ്ഞ ശനിയാഴ്ച രാജ്യവ്യാപകമായി തെരുവിലിറങ്ങി പ്രതിഷേധിച്ചത്. ഭൂരിഭാഗം പ്രതിഷേധങ്ങളും സമാധാനപരമായിരുന്നുവെങ്കിലും, ചില സംഘങ്ങൾ പാരിസ്, ലിയോൺ, മാഴ്‌സെ തുടങ്ങിയ പ്രധാന നഗരങ്ങളിൽ വ്യാപകമായി തീവെപ്പും കൊള്ളയും നടത്തി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix