Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മൈസൂരു ദസറയിൽ കേരളത്തിന് തിളക്കമാർന്ന അരങ്ങേറ്റം; ആദ്യമായി നിശ്ചലദൃശ്യം അവതരിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മൈസൂരു: കർണാടകയിലെ പ്രശസ്തമായ മൈസൂരു ദസറ ജംബൂസവാരിയിൽ ആദ്യമായി കേരളത്തിന്റെ നിശ്ചലദൃശ്യം അവതരിപ്പിച്ചു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം, കലാരൂപങ്ങൾ, പ്രകൃതിഭംഗി, വിനോദസഞ്ചാര സാധ്യതകൾ എന്നിവ പരിചയപ്പെടുത്തിയ അവതരണം ഘോഷയാത്രയിലെ ശ്രദ്ധേയമായ സാന്നിധ്യമായി. കർണാടക സർക്കാരിന്റെ ക്ഷണപ്രകാരമാണ് കേരളം പരിപാടിയിൽ പങ്കെടുത്തത്.

ഒക്ടോബർ 21ന് ഉച്ചയ്ക്ക് രണ്ടിന് മൈസൂരു കൊട്ടാരത്തിൽനിന്ന് ആരംഭിച്ച ഘോഷയാത്ര വൈകിട്ട് 6.45ന് ബന്നിമണ്ഡപിൽ സമാപിച്ചു. ആകെ 53 നിശ്ചലദൃശ്യങ്ങളും 50 കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി അണിനിരന്നു.

കേരളത്തിന്റെ അനുഷ്ഠാനകലയുടെ പ്രതീകമായ തെയ്യവും ശാസ്ത്രീയ കലാപാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന കഥകളിയുമായിരുന്നു നിശ്ചലദൃശ്യത്തിന്റെ പ്രധാന ആകർഷണങ്ങൾ. കേരളത്തിന്റെ ആഗോള സാംസ്കാരിക സ്വത്വം അവതരിപ്പിക്കുന്ന പ്രകാശപൂരിതമായ ഭൂഗോളവും തെങ്ങുകളും ഹരിതാഭമായ പ്രകൃതിദൃശ്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരുന്നു.

കേരളീയ ചുവർചിത്രങ്ങളുടെ സവിശേഷതകൾ ഉൾക്കൊള്ളിച്ച വള്ളത്തിന്റെ മാതൃകയിലൂടെ സംസ്ഥാനത്തിന്റെ ജലസാംസ്കാരിക പാരമ്പര്യവും കായൽഭംഗിയും അവതരിപ്പിച്ചു. ചെണ്ടമേളവും അവതരണത്തിന് മാറ്റുകൂട്ടി. കേരളത്തിന്റെ കലാ-സാംസ്കാരിക വൈവിധ്യത്തിനൊപ്പം വിനോദസഞ്ചാര സാധ്യതകളും നിശ്ചലദൃശ്യത്തിലൂടെ പരിചയപ്പെടുത്തി.

കേരള സർക്കാരിന്റെ നിർദേശപ്രകാരം സാംസ്കാരിക വകുപ്പാണ് നിശ്ചലദൃശ്യത്തിന്റെ രൂപകൽപ്പനയും ഒരുക്കങ്ങളും അവതരണവും ഏകോപിപ്പിച്ചത്. ഐ.എ.എസ്. ഉദ്യോഗസ്ഥൻ രത്തൻ യു. കേൽക്കറിനായിരുന്നു പദ്ധതിയുടെ ഏകോപന ചുമതല. സാംസ്കാരിക വകുപ്പ് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടർ നിഷ ആന്റണിക്കായിരുന്നു കേരളത്തിന്റെ പങ്കാളിത്തത്തിന്റെ നിർവഹണ ചുമതല. ഡയറക്ടറേറ്റിലെ മറ്റ് അഞ്ച് ജീവനക്കാരും പരിപാടിയുടെ ഏകോപനത്തിൽ പങ്കാളികളായി.

മൈസൂരു ദസറ പോലുള്ള അന്താരാഷ്ട്ര ശ്രദ്ധയുള്ള വേദിയിൽ കേരളത്തിന് ആദ്യമായി നിശ്ചലദൃശ്യം അവതരിപ്പിക്കാൻ കഴിഞ്ഞത് സംസ്ഥാനത്തിന്റെ കലാ-സാംസ്കാരിക പൈതൃകം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പ്രധാന നേട്ടമാണ്. കേരളവും കർണാടകയും തമ്മിലുള്ള സാംസ്കാരിക സഹകരണം ശക്തിപ്പെടുത്താനും സംസ്ഥാനത്തിന്റെ വിനോദസഞ്ചാര ആകർഷണങ്ങൾ കൂടുതൽ ആളുകളിലേക്ക് പരിചയപ്പെടുത്താനും ഈ പങ്കാളിത്തം സഹായകമാകും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix