Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വെങ്ങാനൂരിൽ വീട്ടിലെ ഫ്രിഡ്ജിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വെങ്ങാനൂർ ചാവടിനടയിലെ വീട്ടിൽ ഫ്രിഡ്ജിന് തീപിടിച്ചു. സമീപത്ത് പാചകവാതക സിലിണ്ടറുകൾ ഉണ്ടായിരുന്നെങ്കിലും തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരുക്കില്ല. ചാവടിനട അശ്വതി ഭവനിലെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജിനാണ് തീപിടിച്ചത്. വീട്ടുകാർ ഉറക്കത്തിലായിരുന്ന സമയത്താണ് സംഭവം. പുക ഉയരുന്നത് കണ്ടാണ് വീട്ടുകാർ ഉണർന്നത്.

അടുക്കളയിലേക്കുള്ള വാതിൽ അടച്ചിരുന്നതിനാൽ പുക മറ്റ് മുറികളിലേക്ക് കാര്യമായി പടർന്നില്ല. വാതിൽ തുറന്നപ്പോൾ അടുക്കളയിൽ പുക നിറഞ്ഞിരുന്നതിനാൽ ആദ്യം ഒന്നും വ്യക്തമായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫ്രിഡ്ജ് പൂർണമായും കത്തിയതായി കണ്ടെത്തിയത്.

തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെ സമീപത്തുണ്ടായിരുന്ന രണ്ട് പാചകവാതക സിലിണ്ടറുകളും വീട്ടുകാർ വേഗത്തിൽ പുറത്തേക്ക് മാറ്റി. തുടർന്ന് വിഴിഞ്ഞത്തുനിന്ന് അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രണവിധേയമാക്കി. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് അഗ്നിരക്ഷാസേനയുടെ പ്രാഥമിക വിലയിരുത്തൽ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix