Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശബരിമല നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്; ട്രാൻസ്‌പോർട്ട് കരാറുകാരൻ ബിനു പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി വിജിലൻസ്. ട്രാൻസ്‌പോർട്ട് കരാറുകാരൻ ബിനുവിനെയാണ് അറസ്റ്റ് ചെയ്തത്. സന്നിധാനത്തേക്ക് കൊണ്ടുപോയ ഗുണനിലവാരമുള്ള നെയ്യ് മറിച്ചുവിൽക്കുകയും പകരം ഗുണനിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിൽ എത്തിക്കുകയും ചെയ്തെന്നാണ് കേസ്. ഇടപാടിലൂടെ ദേവസ്വം ബോർഡിന് രണ്ടരക്കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ.

ശബരിമലയിലേക്ക് കൊണ്ടുവന്ന നെയ്യ് തമിഴ്‌നാട്ടിലെ രണ്ട് ഏജൻസികൾക്കാണ് മറിച്ചുവിറ്റത്. ശ്രീ വെങ്കിടേശ്വര ട്രേഡേഴ്‌സ്, ലിയോ ട്രേഡേഴ്‌സ് എന്നിവയാണ് നെയ്യ് വാങ്ങിയ സ്ഥാപനങ്ങൾ. പത്തനംതിട്ട ഡയറിയിൽനിന്ന് സന്നിധാനത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നെയ്യ് മാറ്റിയതെന്നാണ് വിവരം.

മിൽമയിൽനിന്ന് ഉയർന്ന വിലയ്ക്ക് നെയ്യ് വാങ്ങിയതിലൂടെ ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നെയ്യ് എത്തിക്കുന്നതിനായി കരാറുകാരൻ കുറഞ്ഞ തുക ക്വോട്ട് ചെയ്തത് സംശയാസ്പദമാണെന്നും അന്വേഷണസംഘം വിലയിരുത്തി. പമ്പയിൽ നെയ്യ് എത്തിച്ചപ്പോൾ ആവശ്യമായ പരിശോധനകൾ നടത്താതെയാണ് സന്നിധാനത്തേക്ക് കൊണ്ടുപോയതെന്നും കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഹൈക്കോടതി നിർദേശപ്രകാരമാണ് വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തത്.

2025ലെ മകരവിളക്ക് കാലയളവിലേക്ക് നെയ്യ് വാങ്ങാനുള്ള തീരുമാനം ദേവസ്വം ബോർഡ് 2024ലാണ് സ്വീകരിച്ചത്. ഇതിനായി ക്ഷണിച്ച ടെൻഡറിൽ ആറ് സ്ഥാപനങ്ങൾ പങ്കെടുത്തിരുന്നു. നടപടികൾ പുരോഗമിക്കുന്നതിനിടെ ടെൻഡർ റദ്ദാക്കി മിൽമയ്ക്ക് കരാർ നൽകുകയായിരുന്നു.

സാധാരണ നെയ്യ് ഉപയോഗിച്ച് ഒരു കൂട്ടം അരവണ തയ്യാറാക്കാൻ പത്ത് ലിറ്റർ നെയ്യ് വേണ്ടിവരുമ്പോൾ മിൽമയുടെ നെയ്യ് ഉപയോഗിച്ചാൽ ഏഴ് മുതൽ ഏഴര ലിറ്റർ വരെ മതിയാകുമെന്നായിരുന്നു വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് മിൽമയ്ക്ക് മുൻഗണന നൽകാൻ അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു ശുപാർശ ചെയ്തത്. ദേവസ്വം കമ്മീഷണർ ഈ തീരുമാനത്തെ എതിർത്തിരുന്നെങ്കിലും എതിർപ്പ് മറികടന്ന് മിൽമയ്ക്ക് കരാർ നൽകാൻ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ബോർഡ് അംഗം അജികുമാറും തീരുമാനിക്കുകയായിരുന്നു.

ടെൻഡറിൽ പങ്കെടുത്ത തമിഴ്‌നാട്ടിലെ ഒരു സ്ഥാപനം ഒരു ലിറ്റർ നെയ്യിന് 369 രൂപയാണ് ക്വോട്ട് ചെയ്തത്. എന്നാൽ മിൽമയിൽനിന്ന് നെയ്യ് വാങ്ങാൻ ലിറ്ററിന് 510 രൂപ ചെലവഴിക്കേണ്ടിവന്നു. ഉയർന്ന വിലയ്ക്ക് വാങ്ങിയ നെയ്യാണ് പിന്നീട് മറിച്ചുവിറ്റതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix