Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘വെജ്’ അടുക്കളയില്‍ മാത്രം; മാംസാഹാരം വിലക്കിയിട്ടില്ല; വിശദീകരണവുമായി ലോക്ഭവന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ മാംസാഹാരം വിലക്കിയെന്ന വാര്‍ത്ത നിഷേധിച്ച് ലോക്ഭവന്‍. വിലക്ക് എര്‍പ്പെടുത്തിയത് ഗവര്‍ണര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയില്‍ മാത്രമാണെന്നും ജീവനക്കാര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാമെന്നും ലോക്ഭവന്‍ വ്യക്തമാക്കി. ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍ ശുദ്ധ വെജിറ്റേറിയന്‍ ആണ്. ആ സാഹചര്യത്തില്‍ ഇനി മുതല്‍ ലോക്ഭവന്‍ അടുക്കളയില്‍ മാംസമോ മത്സ്യമോ പാചകം ചെയ്യരുതെന്നായിരുന്നു നിര്‍ദേശം. സമ്പൂര്‍ണമായി മാംസാഹാരം വിലക്കിയെന്ന തരത്തിലുള്ള വാര്‍ത്ത തെറ്റാണെന്നും ലോക്ഭവന്‍ അറിയിച്ചു.

ലോക്ഭവന്റെ അടുക്കളയില്‍ നിന്നു ഗവര്‍ണര്‍ക്കും കുറച്ച് പഴ്സനല്‍ സ്റ്റാഫുകള്‍ക്കും മാത്രമാണു ഭക്ഷണം നല്‍കുന്നത്. ബാക്കി ജീവനക്കാര്‍ മുഴുവന്‍ വീടുകളില്‍ നിന്നു ഭക്ഷണം കൊണ്ടുവരികയോ പുറത്തുപോയി ഭക്ഷണം കഴിക്കുകയോ ആണ് ചെയ്യുന്നത്. അവര്‍ക്ക് ഭക്ഷണത്തിന് ഒരു തരത്തിലുള്ള നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ലോക്ഭവന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ലോക്ഭവന്റെ അടുക്കളയില്‍ മാംസാഹാരം പാകം ചെയ്യരുതെന്ന കേരള ഗവര്‍ണര്‍ ഓംപ്രകാശ് മാഥൂറിന്റെ നിര്‍ദേശം വിവാദമയിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉള്‍പ്പടെ ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു. ചുമതലയേല്‍ക്കുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പേ, കേരളത്തിന്റെ സാമൂഹിക സാഹചര്യം പോലും മനസ്സിലാക്കുന്നതിനുമുന്‍പേ, താന്‍ അധികാരമേല്‍ക്കുന്നതോടെ എല്ലാവരും വെജിറ്റേറിയനാകണമെന്ന ഗവര്‍ണറുടെ നിര്‍ദേശം കടന്ന കൈയായിപ്പോയെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix