Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഓട്ടിസം ബാധിതനായ യുവാവിന് മരുന്ന് മാറി നൽകി; അണ്ടൂർക്കോണം സി.എച്ച്.സിയിലെ ഫാർമസിസ്റ്റിന് സസ്പെൻഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: അണ്ടൂർക്കോണം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഓട്ടിസം ബാധിതനായ യുവാവിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ ഫാർമസിസ്റ്റിനെ സസ്പെൻഡ് ചെയ്തു. അണ്ടൂർക്കോണം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റ് ഷിജിലയെയാണ് ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തത്. മരുന്ന് മാറി കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവാവ് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

സംഭവത്തിൽ യുവാവിന്റെ ബന്ധുക്കൾ നൽകിയ പരാതിയിൽ പോത്തൻകോട് പൊലീസ് ഷിജിലയ്‌ക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നടപടി.

ചികിത്സയ്ക്കായി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയ 27കാരനായ യുവാവിനാണ് മരുന്ന് മാറി നൽകിയത്. സാധാരണയായി യുവാവിന് നൽകാറുള്ള മരുന്നിന് പകരം മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് നൽകുന്ന മരുന്ന് ഉയർന്ന അളവിൽ നൽകിയെന്നാണ് പരാതി. മരുന്ന് കഴിച്ചതോടെ യുവാവിന്റെ ആരോഗ്യനില വഷളായി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരുന്ന് മാറി നൽകിയ വിവരം കണ്ടെത്തിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix