Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച കേസ്; അഡീഷണൽ ജഡ്ജിക്കെതിരെ മരിച്ച ജയ ബാലകൃഷ്ണന്റെ കുടുംബം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ 281, 106(1) വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിക്കൽ, അശ്രദ്ധമൂലം മരണത്തിന് ഇടയാക്കൽ എന്നീ കുറ്റങ്ങളാണ് നിലവിൽ ചുമത്തിയിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുള്ളത്. കെ.എൽ. 46 എഫ് 0333 നമ്പറിലുള്ള കാറാണ് അപകടമുണ്ടാക്കിയത്.

അതേസമയം, പതിനേഴുകാരന്റെ പിതാവായ അഡീഷണൽ ജഡ്ജിക്കെതിരെ മരിച്ച ജയ ബാലകൃഷ്ണന്റെ ബന്ധുക്കൾ രംഗത്തെത്തി. ലൈസൻസില്ലാത്ത മകന് എന്തിനാണ് വാഹനം ഓടിക്കാൻ നൽകിയതെന്ന് ചോദിച്ചപ്പോൾ, തങ്ങളെ ചോദ്യം ചെയ്യാൻ വരേണ്ടെന്നായിരുന്നു അഡീഷണൽ ജഡ്ജിയുടെ മറുപടിയെന്ന് കുടുംബം ആരോപിച്ചു. കേസുമായി മുന്നോട്ടുപോകുമെന്നും ബന്ധു ജയലക്ഷ്മി വ്യക്തമാക്കി.

ഇന്ന് പുലർച്ചെ 2.20നാണ് അപകടമുണ്ടായത്. തട്ടുകട നടത്തിവന്നിരുന്ന 55കാരനായ ജയ ബാലകൃഷ്ണൻ, കച്ചവടം കഴിഞ്ഞ് കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്കൂട്ടറിന് പിന്നിൽ കാർ ഇടിക്കുകയായിരുന്നു. വാഹനം അമിതവേഗത്തിലായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ പോകാൻ പതിനേഴുകാരൻ ശ്രമിച്ചെന്നും മറ്റുവഴികളില്ലാത്തതിനാലാണ് ഒടുവിൽ സംഭവസ്ഥലത്ത് കുടുങ്ങിയതെന്നും കുടുംബം പറഞ്ഞു.

പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് ചേരാനല്ലൂർ സി.ഐ. ശ്യാംകുമാർ അറിയിച്ചു. ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തും. പ്രതി മദ്യപിച്ചിരുന്നില്ലെന്നും മറ്റേതെങ്കിലും ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും പ്രതിയെ കോടതിയിൽ ഹാജരാക്കുകയെന്നും സി.ഐ. അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix