തിരുവനന്തപുരം: പിഎസ്‌സി ചെയർമാനെ നീക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയെന്ന വാർത്തയിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ലെന്നും സർക്കാരിനെ അറിയിച്ച ശേഷമായിരിക്കില്ല ഗവർണർ കത്തയച്ചതെന്നും അദ്ദേഹം പറഞ്ഞു.
പിഎസ്‌സിക്കെതിരെ നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. പിഎസ്‌സിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ വിമർശനങ്ങളെ ശരിയായ അർഥത്തിൽ ഉൾക്കൊള്ളുന്നു. പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.




