Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ദീപക് സിംഗാളിന് ക്ലീൻചിറ്റ് നൽകി മുഖ്യമന്ത്രി; 2019ൽ വിജിലൻസ് ക്ലിയറൻസ് ലഭിച്ചിട്ടുണ്ടെന്ന് വിശദീകരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആരോഗ്യമേഖലയിൽ രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിന്റെ തലവനായ ഉത്തർപ്രദേശ് മുൻ ചീഫ് സെക്രട്ടറി ദീപക് സിംഗാളിനെതിരെ വിജിലൻസ് കേസുകളൊന്നുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. 2019ൽ അദ്ദേഹത്തിന് വിജിലൻസ് ക്ലിയറൻസ് നൽകിയിട്ടുണ്ടെന്നും നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. വിജിലൻസ് ആരോപണം നേരിട്ട പലരും ഭരണപക്ഷത്തുണ്ടെന്നും അവർക്കൊന്നും പ്രവർത്തിക്കാൻ കഴിയില്ലെന്ന് പറയാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

ടാസ്‌ക് ഫോഴ്‌സിൽ ആരൊക്കെയാണ് അംഗങ്ങളെന്ന് പരിശോധിച്ചശേഷം മാത്രമേ പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിക്കേണ്ടിയിരുന്നുള്ളൂവെന്നും രാജ്യത്തെ അറിയപ്പെടുന്ന വിദഗ്ധരാണ് സംഘത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ടാസ്‌ക് ഫോഴ്‌സ് രൂപീകരണം ഉൾപ്പെടെയുള്ള സർക്കാർ തീരുമാനങ്ങളിൽ പാർട്ടിക്ക് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ കെപിസിസിയുടെ അനുമതി തേടിയിരുന്നോയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നൽകി. ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളെ കെപിസിസിയല്ല നിർദേശിക്കുന്നതെന്നും സർക്കാർ തലത്തിലുള്ള ഇത്തരം തീരുമാനങ്ങൾക്കായി ഫയലുമായി എ.കെ.ജി സെന്ററിലേക്ക് പോകുന്ന പാർട്ടിയല്ല കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു. അംഗങ്ങളുടെ പശ്ചാത്തലം പരിശോധിച്ചശേഷം അറിവും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുന്നതിനായി നോളജ് പാർട്ണർമാരായാണ് അവരെ നിയോഗിച്ചതെന്നും ആരോഗ്യരംഗം മാറിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സ്വകാര്യ മേഖലയിലെ ചികിത്സാച്ചെലവ് വർധിച്ചുവരുന്ന സാഹചര്യത്തിൽ സർക്കാർ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ മേഖലയെ ശക്തിപ്പെടുത്തിയില്ലെങ്കിൽ സാധാരണക്കാർക്ക് ചികിത്സ നിഷേധിക്കപ്പെടും. എംആർഐ, സി.ടി. സ്കാൻ പരിശോധനകൾ ആവശ്യമില്ലാത്തവർക്കുപോലും നിർദേശിക്കുന്ന സാഹചര്യമുണ്ട്. ഇതിലൂടെ പാവപ്പെട്ടവർ ചൂഷണത്തിന് ഇരയാകുന്നു. ഇത്തരം പ്രവണതകൾക്കെതിരെ സർക്കാർ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യമേഖലയിലെ തീരുമാനങ്ങൾ വിദേശത്തിരുന്ന് നിയന്ത്രിക്കുന്നുവെന്നും ഇതിന് പിന്നിൽ ഒരു നിശ്ശബ്ദ സിന്‍ഡിക്കേറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഈ സാഹചര്യം മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് സർക്കാർ നേതൃത്വം നൽകുന്നതെന്നും പാവപ്പെട്ടവരുടെ ആശ്രയകേന്ദ്രമാണ് ആശുപത്രികളെന്നും അദ്ദേഹം പറഞ്ഞു.

എസ്എംഎ ചികിത്സയ്ക്കുള്ള മരുന്ന് വാങ്ങുന്നതിനായി നടത്തിയ ടെൻഡറിൽ ഒരു കമ്പനി മാത്രമാണ് പങ്കെടുത്തതെന്ന ആരോപണത്തിലും മുഖ്യമന്ത്രി വിശദീകരണം നൽകി. ഇത് റോഡിന്റെയോ പാലത്തിന്റെയോ നിർമാണത്തിനുള്ള ടെൻഡർ പോലെയല്ലെന്നും ബന്ധപ്പെട്ട മരുന്ന് ഉൽപ്പാദിപ്പിക്കുന്നത് ഈ കമ്പനി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. നടപടിക്രമങ്ങൾ പാലിച്ചാണ് തീരുമാനമെടുത്തതെന്നും സുപ്രീംകോടതിയും ഹൈക്കോടതിയും അനുമതി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കഴുത്ത് ഉറയ്ക്കാത്ത കുഞ്ഞുങ്ങൾക്ക് ആറര ലക്ഷം രൂപയ്ക്ക് മരുന്ന് വിറ്റിരുന്ന റോഷ് കമ്പനിക്കുവേണ്ടി ഭരണപക്ഷം വാദിക്കരുതെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തോട് പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix