Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അമിത് ഷായ്‌ക്കെതിരായ പരാമർശം: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കി കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്‌നൗ: ബിജെപി അധ്യക്ഷനായിരിക്കെ അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കി കോടതി. 2018ൽ ഫയൽ ചെയ്ത ക്രിമിനൽ മാനനഷ്ടക്കേസിലാണ് ഉത്തർപ്രദേശിലെ സുൽത്താൻപുരിലുള്ള പ്രത്യേക എം.പി.-എം.എൽ.എ കോടതി തിങ്കളാഴ്ച വിധി പ്രസ്താവിച്ചത്. രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ അപകീർത്തികരമായി ഒന്നുമില്ലെന്ന് കണ്ടെത്തിയാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ശുംഭം വർമ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.

വിധി കേൾക്കുന്നതിനായി രാഹുൽ ഗാന്ധി നേരിട്ട് കോടതിയിൽ ഹാജരായിരുന്നു. 2018ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബെംഗളൂരുവിൽ നടന്ന പ്രചാരണ റാലിയിൽ അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളാണ് കേസിന് ആധാരം.

സുൽത്താൻപുര്‍ ജില്ലാ സഹകരണ ബാങ്ക് മുൻ ചെയർമാനും ബിജെപി നേതാവുമായ വിജയ് മിശ്രയാണ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയത്. 2018 ഓഗസ്റ്റ് നാലിനായിരുന്നു പരാതി. 2024 ഫെബ്രുവരിയിൽ കോടതിയിൽ കീഴടങ്ങിയ രാഹുൽ ഗാന്ധിക്ക് ജാമ്യം ലഭിച്ചിരുന്നു. അതേ വർഷം ജൂലൈയിൽ അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തി. തുടർന്നുള്ള വാദനടപടികളിൽ പരാതിക്കാരനെയും മറ്റ് സാക്ഷികളെയും കോടതി വിസ്തരിച്ചു.

2026 ഒക്ടോബർ ആറിന് കേസിലെ വാദം ആരംഭിക്കുകയും ഒക്ടോബർ 12ന് പൂർത്തിയാകുകയും ചെയ്തു. ഒക്ടോബർ 26ന് വിധി പറയാനായി മാറ്റിവെച്ച കേസിലാണ് ഇപ്പോൾ കോടതി രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കിയത്.

അതേസമയം, കോടതിയിലേക്കുള്ള യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടിരുന്നു. വാഹനവ്യൂഹത്തിലെ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചെങ്കിലും രാഹുൽ ഗാന്ധിക്ക് പരിക്കേറ്റിരുന്നില്ല. സംഘത്തിലുണ്ടായിരുന്ന ചില കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റതായാണ് വിവരം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix