Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അർഷ്ദീപ് സിംഗിന് ടെസ്റ്റ് ടീമിലേക്കും വിളിയെത്തുമോ? സൂചന നൽകി ബൗളിംഗ് കോച്ച് മോർണി മോർക്കൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വെല്ലിംഗ്ടൺ: ഇന്ത്യൻ ടി20 ടീമിലെ മിന്നും പ്രകടനത്തിന് പിന്നാലെ ഇടംകൈ പേസർ അർഷ്ദീപ് സിംഗിനെ ടെസ്റ്റ് ടീമിലേക്കും പരിഗണിച്ചേക്കുമെന്ന് സൂചന നൽകി ഇന്ത്യൻ ബൗളിംഗ് കോച്ച് മോർണി മോർക്കൽ. ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് അർഷ്ദീപിന്റെ ടെസ്റ്റ് സാധ്യതകളെക്കുറിച്ച് മോർക്കൽ സംസാരിച്ചത്.

ന്യൂസിലൻഡിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ മുൻനിര ബൗളർമാർക്ക് പരിക്കേൽക്കുകയോ വിശ്രമം അനുവദിക്കേണ്ടി വരികയോ ചെയ്താൽ പകരക്കാരായി പരിഗണിക്കുന്ന ബൗളർമാരുടെ പട്ടികയിൽ അർഷ്ദീപും ഉണ്ടാകുമെന്ന് മോർക്കൽ വ്യക്തമാക്കി.

വ്യത്യസ്ത കാലാവസ്ഥകളിൽ പന്തെറിയാൻ കഴിവുള്ള ബൗളർമാരെയാണ് ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യ ഒരുക്കുന്നതെന്ന് മോർക്കൽ പറഞ്ഞു. അർഷ്ദീപ് തീർച്ചയായും ടീം മാനേജ്‌മെന്റിന്റെ ചർച്ചകളിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫിറ്റ്‌നസിലും ബൗളിങ്ങിലും അർഷ്ദീപ് കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും ചുവന്ന പന്തിൽ അവസരം ലഭിച്ചാൽ അത് മികച്ച രീതിയിൽ വിനിയോഗിക്കാൻ താരത്തിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും മോർക്കൽ വ്യക്തമാക്കി.

ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിൽ രണ്ട് വിക്കറ്റുകൾ നേടിയതോടെ അർഷ്ദീപ് സിംഗ് 100 ടി20 മത്സരങ്ങൾ പൂർത്തിയാക്കിയിരുന്നു. അന്താരാഷ്ട്ര ടി20യിൽ 150 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമാകാൻ രണ്ട് വിക്കറ്റുകൾ കൂടി മാത്രമാണ് അർഷ്ദീപിന് വേണ്ടത്.

ഏകദിനത്തിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള അർഷ്ദീപിന് ഇതുവരെ ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം ലഭിച്ചിട്ടില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 24 മത്സരങ്ങളിൽനിന്ന് 73 വിക്കറ്റുകൾ നേടിയതാണ് താരത്തിന്റെ റെക്കോർഡ്. 40 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

തുടർച്ചയായ മത്സരങ്ങൾ മുന്നിലുള്ളതിനാൽ ബൗളർമാരുടെ ജോലിഭാരം നിയന്ത്രിക്കാൻ പ്രത്യേക പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും മോർക്കൽ പറഞ്ഞു. ജസ്പ്രീത് ബുംറ ഉൾപ്പെടെയുള്ള പ്രധാന ബൗളർമാർക്ക് ആവശ്യമായ വിശ്രമവും മത്സരപരിചയവും ഉറപ്പാക്കും.

ഇതിന്റെ ഭാഗമായാണ് ചില മുൻനിര താരങ്ങളെ ഇന്ത്യ എ ടീമിൽ ഉൾപ്പെടുത്തി ന്യൂസിലൻഡിൽ കളിപ്പിക്കുന്നത്. വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കായി ബൗളിങ് നിരയെ സജ്ജമാക്കുന്നതിനൊപ്പം താരങ്ങളുടെ ഫിറ്റ്‌നസ് സംരക്ഷിക്കാനും ടീം മാനേജ്‌മെന്റ് ശ്രദ്ധിക്കുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix