Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പി.പി. ദിവ്യക്കെതിരെ അഴിമതി ആരോപണം ശക്തമാക്കി മുഹമ്മദ് ഷമ്മാസ്; ശബ്ദസന്ദേശവും വാട്സ്ആപ്പ് ചാറ്റും പുറത്തുവിട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ അഴിമതി ആരോപണം ശക്തമാക്കി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. കാർട്ടൺ ഇന്ത്യ കമ്പനി എം.ഡി മുഹമ്മദ് ആസിഫിന്റെ ശബ്ദസന്ദേശവും വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ടും ഷമ്മാസ് പുറത്തുവിട്ടു. അതേസമയം, അഴിമതി നടത്തിയെന്ന ആരോപണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ നിഷേധിച്ചു.

പി.പി. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ബിനോയ് കുര്യനായിരുന്നു വൈസ് പ്രസിഡന്റ്. ജില്ലാ പഞ്ചായത്തിന്റെ ബജറ്റ് അവതരണത്തിനായി കോംപ്ലിമെന്ററി ബാഗുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ബിനോയ് കുര്യൻ പണം ആവശ്യപ്പെട്ടെന്നും വലിയ തുകയല്ലെങ്കിൽ നൽകാമെന്ന് ദിവ്യ പറഞ്ഞെന്നുമാണ് മുഹമ്മദ് ആസിഫിന്റെ ശബ്ദസന്ദേശത്തിലുള്ളതെന്ന് ഷമ്മാസ് അവകാശപ്പെട്ടു.

‘ആസിഫ് പൈസ തരും, വൈസിന് കൊടുത്തോ’ എന്ന് ദിവ്യയുടെ നമ്പറിൽനിന്ന് അയച്ചതെന്ന് പറയുന്ന വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ടും ഷമ്മാസ് പുറത്തുവിട്ടു. പി.പി. ദിവ്യയും കാർട്ടൺ ഇന്ത്യ കമ്പനിയുമായുള്ള ബന്ധത്തിന് തെളിവാണ് ഇതെന്നും കമ്പനി ബിനാമി സ്ഥാപനമാണെന്ന ആരോപണവും ഷമ്മാസ് ഉന്നയിച്ചു.

എന്നാൽ, പണം വാങ്ങിയെന്ന ആരോപണം ബിനോയ് കുര്യൻ നിഷേധിച്ചു. ബജറ്റ് അവതരണ സമയത്ത് സമ്മാനങ്ങൾ വാങ്ങാൻ പലരിൽനിന്നും സ്പോൺസർഷിപ്പ് തേടിയിട്ടുണ്ടെന്നും എന്നാൽ ആ പണം തന്റെ കൈകളിലൂടെയല്ല കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. ദിവ്യക്കെതിരായ പരാതി പിൻവലിക്കാൻ താൻ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ബിനോയ് കുര്യൻ പറഞ്ഞു. തനിക്കെതിരെ ആരോപണം ഉന്നയിച്ച കാർട്ടൺ ഇന്ത്യ എം.ഡി മുഹമ്മദ് ആസിഫിനെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും ബിനോയ് കുര്യൻ വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix