പാലക്കാട്: അട്ടപ്പാടിയിൽ നവജാതശിശു മരിച്ചു. ധോണിഗുണ്ട് സ്വദേശികളായ രാജി–സുനീഷ് ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. ജനനസമയത്തുണ്ടായ ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് വിവരം.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു രാജിയുടെ പ്രസവം. പുലർച്ചെ 3.30ഓടെയാണ് കുഞ്ഞ് ജനിച്ചത്. കുറഞ്ഞ ശരീരഭാരത്തോടെ ജനിച്ച കുഞ്ഞിന്റെ ഹൃദയമിടിപ്പ് പിന്നീട് നിലയ്ക്കുകയായിരുന്നു. തുടർന്ന് പുലർച്ചെ 4.15ഓടെ മരണം സ്ഥിരീകരിച്ചു.




