Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തേനി സബ് ജയിലിൽ നിന്ന് തടവുകാർ രക്ഷപ്പെട്ട സംഭവം; 9 ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തേനി: തമിഴ്നാട്ടിലെ തേനി ആണ്ടിപ്പട്ടിക്ക് സമീപമുള്ള തെക്കംപട്ടി സബ് ജയിലിൽ നിന്ന് വിചാരണത്തടവുകാർ കൂട്ടത്തോടെ രക്ഷപ്പെട്ട സംഭവത്തിൽ ഒൻപത് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. രണ്ട് ഹെഡ് കോൺസ്റ്റബിൾമാരും ഏഴ് ഗ്രേഡ് രണ്ട് ജയിൽ വാർഡൻമാരുമാണ് നടപടിക്ക് വിധേയരായത്. ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിനാണ് നടപടി.

ജയിലിലെ സെല്ലിലുണ്ടായിരുന്ന തടവുകാരിൽ ഒരാൾക്ക് അപസ്മാരവും ദേഹാസ്വാസ്ഥ്യവും ഉണ്ടെന്ന് അഭിനയിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇയാളെ സഹായിക്കാനായി സെല്ലിനുള്ളിലേക്ക് കയറിയ ജയിൽ ജീവനക്കാരെ മറ്റ് തടവുകാർ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയിൽ ഉദ്യോഗസ്ഥൻ തങ്കപാണ്ഡിക്കും മറ്റ് രണ്ട് ജീവനക്കാർക്കും പരിക്കേറ്റു. തങ്കപാണ്ഡിയുടെ തലയ്ക്കാണ് പരിക്കേറ്റത്.
ഉദ്യോഗസ്ഥരെ ആക്രമിച്ച് കീഴ്പ്പെടുത്തിയ ശേഷം 17 ഓളം വിചാരണത്തടവുകാരാണ് ജയിൽ വളപ്പിൽ നിന്ന് രക്ഷപ്പെട്ടത്. ഇവരെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തിരച്ചിൽ ആരംഭിച്ചു. ഇതിനോടകം ചില തടവുകാരെ പൊലീസ് വീണ്ടും പിടികൂടിയിട്ടുണ്ട്.

തേനി കേരള അതിർത്തിയോട് ചേർന്നുള്ള ജില്ലയായതിനാൽ ഇടുക്കി, പാലക്കാട്, പത്തനംതിട്ട അതിർത്തികളിലും പരിശോധന ശക്തമാക്കി. തമിഴ്നാട്, കേരള പൊലീസ് സംയുക്തമായി വാഹന പരിശോധനയും തിരച്ചിലും നടത്തുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix