Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ടി20യിൽ റെക്കോർഡുകൾ തകർത്ത് ഇന്ത്യ, 5 ഓവറിൽ സെഞ്ച്വറി!

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ മൂന്നാം ടി20യിൽ റെക്കോർഡുകൾ തകർത്ത് ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം. 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, അഭിഷേക് ശർമയുടെയും വൈഭവ് സൂര്യവംശിയുടെയും തകർപ്പൻ തുടക്കത്തിന്റെ കരുത്തിൽ ടി20 അന്താരാഷ്ട്ര ക്രിക്കറ്റിലെ നിരവധി റെക്കോർഡുകളാണ് തിരുത്തിക്കുറിച്ചത്. വെറും 2.2 ഓവറിൽ ടീം സ്കോർ 50 കടന്ന ഇന്ത്യ, അഞ്ച് ഓവറിൽ 100 റൺസും പൂർത്തിയാക്കി.

15 പന്തിൽ അർധസെഞ്ച്വറി തികച്ച അഭിഷേക് ശർമയായിരുന്നു ഇന്ത്യൻ ഇന്നിങ്സിന്റെ പ്രധാന ആകർഷണം. മത്സരത്തിൽ 38 പന്തുകൾ നേരിട്ട താരം 113 റൺസാണ് അടിച്ചുകൂട്ടിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ വൈഭവ് സൂര്യവംശിയും തകർത്തടിച്ചതോടെ ന്യൂസിലൻഡ് ബൗളർമാർക്ക് തുടക്കം മുതൽ സമ്മർദത്തിലായി.

ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും വേഗത്തിൽ ടീം 50 റൺസ് തികയ്ക്കുന്ന റെക്കോർഡിനൊപ്പമെത്തിയ ഇന്ത്യ, അഞ്ച് ഓവറിൽ 100 റൺസ് പൂർത്തിയാക്കി പുതിയ ലോക റെക്കോർഡും സ്വന്തമാക്കി.

2021ൽ സെർബിയക്കെതിരെ 32 പന്തിൽ 100 റൺസ് നേടിയ റൊമാനിയയുടെ റെക്കോർഡാണ് ഇന്ത്യ മറികടന്നത്. ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളിൽ 5.3 ഓവറിൽ 100 റൺസ് നേടിയ ദക്ഷിണാഫ്രിക്കയായിരുന്നു ഇതിന് മുമ്പ് റെക്കോർഡിനുടമ.

ആദ്യ ആറ് ഓവറിൽ 118 റൺസാണ് ഇന്ത്യൻ ഓപ്പണർമാർ അടിച്ചുകൂട്ടിയത്. ഇതോടെ ടി20 ക്രിക്കറ്റിലെ പവർപ്ലേയിലെ ഏറ്റവും ഉയർന്ന ടീം സ്കോറെന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കി.

2021ൽ സെർബിയക്കെതിരെ റൊമാനിയ നേടിയ 116/0 എന്ന സ്കോറാണ് ഇന്ത്യ മറികടന്നത്. ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളിൽ 2.4 ഓവറിൽ 50 റൺസ് നേടിയിരുന്ന ന്യൂസിലൻഡിന്റെയും ദക്ഷിണാഫ്രിക്കയുടെയും റെക്കോർഡും ഇന്ത്യൻ ബാറ്റിങ് മികവിന് മുന്നിൽ പഴങ്കഥയായി.

അഭിഷേക് ശർമയുടെ വെടിക്കെട്ട് സെഞ്ച്വറിയും ഓപ്പണിങ് കൂട്ടുകെട്ടിന്റെ ആക്രമണോത്സുക ബാറ്റിങ്ങും ചേർന്നപ്പോൾ ടി20 ക്രിക്കറ്റിലെ റെക്കോർഡ് പുസ്തകത്തിൽ പുതിയ അധ്യായമാണ് ഇന്ത്യ എഴുതിച്ചേർത്തത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix