Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിജിലൻസ് ടി സെക്ഷൻ വിവരങ്ങൾ രഹസ്യമാക്കിയ സർക്കാർ നടപടിക്കെതിരെ ഹർജി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: വിജിലൻസിന്റെ രഹസ്യവിഭാഗങ്ങളായ ടി1, ടി2 സെക്ഷനുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. വിജിലൻസ് മുൻ ലീഗൽ അഡ്വൈസർ അഡ്വ. പി.കെ. മുരളീകൃഷ്ണനാണ് ഹർജി നൽകിയത്. ആർടിഐ കേരള ഫെഡറേഷനും കോടതിയെ സമീപിച്ചിട്ടുണ്ട്.

സർക്കാർ ഉത്തരവ് വിവരാവകാശ നിയമത്തിന്റെ പ്രാധാന്യം തകർക്കുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഉത്തരവ് നടപ്പാക്കുന്നത് തടയാൻ അടിയന്തര സ്റ്റേ അനുവദിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

ഒക്ടോബർ 22നാണ് വിജിലൻസിന്റെ ടി1, ടി2 സെക്ഷനുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി സർക്കാർ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ഇതോടെ ഈ വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭിക്കുന്നതിനുള്ള അവസരം പരിമിതപ്പെടും. നിലവിൽ കേസുകളിൽ പ്രതികളാക്കപ്പെടുന്നവർക്ക് ഈ വിഭാഗങ്ങളിലെ വിവരങ്ങൾ ആർടിഐ വഴി ലഭ്യമായിരുന്നു.

സർക്കാർ നടപടി വിവരാവകാശ നിയമത്തിന് മേൽ അനാവശ്യ നിയന്ത്രണം ഏർപ്പെടുത്തുന്നതാണെന്നാണ് ഹർജിക്കാരനായ പി.കെ. മുരളീകൃഷ്ണന്റെ വാദം. വിജിലൻസ് ഒരു സുരക്ഷാ ഏജൻസിയല്ലെന്നും അഴിമതി അന്വേഷിക്കുന്ന ഏജൻസിയാണെന്നും ഹർജിയിൽ പറയുന്നു. ഇത്തരം വിവരങ്ങൾ തടയുന്നത് വിവരാവകാശ നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളെ ബാധിക്കുമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ നടപടിക്കെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഹൈക്കോടതിയിൽ ഹർജികൾ എത്തിയിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix