Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കർണാടകയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; അധ്യാപക മണ്ഡലങ്ങളിലെ നാലിടത്തും തോൽവി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലെ അധ്യാപക മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർഥികൾ പരാജയപ്പെട്ടു. മൂന്ന് സീറ്റുകളിൽ ബിജെപിയും ഒരു സീറ്റിൽ ജെഡിഎസും വിജയിച്ചു.

ബെംഗളൂരു അധ്യാപക മണ്ഡലത്തിൽ തുടർച്ചയായി അഞ്ച് തവണ എംഎൽസിയായ കോൺഗ്രസ് സ്ഥാനാർഥി പുട്ടണ്ണയും പരാജയപ്പെട്ടു. 9,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പുട്ടണ്ണ തോറ്റത്. തെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിൽ കോൺഗ്രസിന്റെ ഏക സിറ്റിങ് സീറ്റായിരുന്നു ബെംഗളൂരു അധ്യാപക മണ്ഡലം.

നാല് മണ്ഡലങ്ങളിലും പരാജയപ്പെട്ടത് കോൺഗ്രസിന് വലിയ രാഷ്ട്രീയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിൽ ആകെ 75 അംഗങ്ങളാണുള്ളത്. നിലവിൽ കോൺഗ്രസിന് 37 സീറ്റുകളും എൻഡിഎയ്ക്ക് 32 സീറ്റുകളുമാണുള്ളത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix