Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പത്തനംതിട്ടയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അടൂരിലും കൊടുമണ്ണിലും എത്തിയത് ഒരേ സംഘമെന്ന് സംശയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: അടൂർ പഴകുളത്ത് ഒമ്പത് വയസ്സുള്ള രണ്ട് പെൺകുട്ടികളെ കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. സമീപവാസിയായ സ്ത്രീ ബഹളംവെച്ചതോടെ കാർ വേഗത്തിൽ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായാണ് കുട്ടികളുടെ മൊഴി. കൊടുമൺ അങ്ങാടിക്കലിലും അഞ്ചാം ക്ലാസ് വിദ്യാർഥിയെ കാറിലെത്തിയ സ്ത്രീയും പുരുഷനും ചേർന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതിയുണ്ട്. രണ്ട് സംഭവങ്ങൾക്കു പിന്നിലും ഒരേ സംഘമാണോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

തിങ്കളാഴ്ച വൈകീട്ടാണ് പഴകുളത്ത് സംഭവം നടന്നത്. മദ്രസയിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒമ്പത് വയസ്സുള്ള രണ്ട് പെൺകുട്ടികൾ കനാൽ റോഡിലെ കാടുപിടിച്ച ഭാഗത്തെത്തിയപ്പോഴാണ് കാർ സമീപത്തെത്തിയത്.

കാറിലുണ്ടായിരുന്ന സ്ത്രീയും പുരുഷനും കുട്ടികളോട് തങ്ങൾ ബന്ധുക്കളാണെന്ന് പറഞ്ഞ് വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടതായാണ് പരാതി. കുട്ടികളുടെ ഉമ്മയെ അറിയാമെന്നും വീട്ടിൽ കൊണ്ടുവിടാമെന്നും ഇവർ പറഞ്ഞതായി കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്.

എന്നാൽ കുട്ടികൾ നിലവിളിച്ചുകൊണ്ട് ഓടുന്നത് കണ്ട സമീപവാസിയായ സ്ത്രീ ബഹളംവെച്ചു. ഇതോടെ കാർ വേഗത്തിൽ സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. തുടർന്ന് കുട്ടികളുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.

കൊടുമൺ അങ്ങാടിക്കലിലെ ഒറ്റത്തേക്ക് കൊച്ചുകൽ ജംഗ്ഷനിൽവെച്ച് അഞ്ചാം ക്ലാസ് വിദ്യാർഥിയെ കാറിൽ കയറ്റാൻ ശ്രമിച്ചതായും പരാതിയുണ്ട്. പഴകുളത്തെ സംഭവമുണ്ടായ അതേ ദിവസം രാവിലെയാണ് ഈ സംഭവം നടന്നതെന്നാണ് വിവരം.

കാറിലെത്തിയ സ്ത്രീയും പുരുഷനും കുട്ടിയെ സ്കൂളിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടതായാണ് പരാതി. കുട്ടി തയ്യാറാകാതിരുന്നതോടെ ഇരുവരും ശ്രമം ഉപേക്ഷിച്ച് മടങ്ങിയെന്നാണ് ലഭിക്കുന്ന വിവരം.

രണ്ട് സംഭവങ്ങളിലും ഒരേ സ്ത്രീയും പുരുഷനുമാണോ ഉൾപ്പെട്ടതെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവസ്ഥലങ്ങളിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.

പരാതികളിൽ പറയുന്ന വിവരങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവങ്ങളിൽ ഔദ്യോഗിക അന്വേഷണത്തിലൂടെ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix