തിരുവനന്തപുരം: കടമ്പാട്ടുകോണം– കഴക്കൂട്ടം ദേശീയപാത റീച്ചിലെ നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് ആറ്റിങ്ങൽ എംപി അടൂർ പ്രകാശ്. നിർമാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് അദ്ദേഹം പ്രതിഷേധം അറിയിച്ചത്.
നിശ്ചയിച്ച സമയത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്ന് അടൂർ പ്രകാശ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നിർമാണം ഇനിയും വൈകിയാൽ സമരം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന രീതിയിൽ ദേശീയപാത നിർമാണം അനിശ്ചിതമായി നീളാൻ അനുവദിക്കില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. നിർമാണം വേഗത്തിലാക്കി സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.




