Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാജ്യസഭാ തിരഞ്ഞെടുപ്പ്: മധ്യപ്രദേശിൽനിന്ന് മത്സരിക്കാൻ ഹർദീപ് സിങ് പുരി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയെ രാജ്യസഭാ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ബിജെപി. മുൻ കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചതിനെത്തുടർന്ന് മധ്യപ്രദേശിൽ ഒഴിവുവന്ന സീറ്റിലേക്കാണ് പുരി മത്സരിക്കുക. നവംബർ 12നാണ് തിരഞ്ഞെടുപ്പ്. നിലവിലെ രാജ്യസഭാംഗമെന്ന നിലയിൽ പുരിയുടെ കാലാവധി 2026 നവംബർ 25ന് അവസാനിക്കാനിരിക്കെയാണ് പുതിയ സ്ഥാനാർഥിത്വം. നേരത്തെ ഉത്തർപ്രദേശിൽനിന്നുള്ള രാജ്യസഭാ സ്ഥാനാർഥികളുടെ പട്ടികയിൽ പുരിയുടെ പേരില്ലാതിരുന്നത് ചർച്ചയായിരുന്നു.

മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഹർദീപ് സിങ് പുരി 2018ലാണ് ആദ്യമായി രാജ്യസഭാംഗമായത്. അന്ന് ഉത്തർപ്രദേശിൽനിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽനിന്നുള്ള എട്ട് സ്ഥാനാർഥികളുടെ പട്ടിക ബിജെപി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നെങ്കിലും പുരിയുടെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. ഇതോടെ 74കാരനായ പുരിയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് അഭ്യൂഹങ്ങൾ ഉയർന്നു. എന്നാൽ, ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി പുരിയുടെ സ്ഥാനാർഥിത്വത്തിന് അംഗീകാരം നൽകിയതോടെ അഭ്യൂഹങ്ങൾക്ക് വിരാമമായി.

എം. വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായതിനെത്തുടർന്നാണ് ഹർദീപ് സിങ് പുരി കേന്ദ്രമന്ത്രിസഭയിലെത്തിയത്. ഭവന-നഗരകാര്യ വകുപ്പിന്റെ ചുമതലയാണ് ആദ്യം ലഭിച്ചത്. 2019ൽ അമൃത്സറിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർഥി ഗുർജീത് സിങ് ഔജ്‌ലയോട് പരാജയപ്പെട്ടു.

വാണിജ്യ-വ്യവസായ സഹമന്ത്രി, സ്വതന്ത്ര ചുമതലയുള്ള വ്യോമയാന സഹമന്ത്രി എന്നീ നിലകളിലും പുരി പ്രവർത്തിച്ചിട്ടുണ്ട്. രണ്ടാം മോദി സർക്കാരിൽ 2021ൽ ഭവന-നഗരകാര്യ വകുപ്പുകൾക്കൊപ്പം പെട്രോളിയം-പ്രകൃതിവാതക വകുപ്പിന്റെയും ചുമതല ലഭിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix