Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശബരിമലയിൽ അരവണ നിർമ്മാണം പ്രതിസന്ധിയിൽ; ട്രാക്ടർ കരാർ വൈകുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ശബരിമലയിൽ അരവണ നിർമ്മാണം പ്രതിസന്ധിയിൽ. അരവണ നിർമ്മാണത്തിന് ആവശ്യമായ ശർക്കര, അരി തുടങ്ങിയ സാധനങ്ങൾ സന്നിധാനത്ത് എത്തിക്കാനുള്ള ട്രാക്ടർ കരാർ ഇതുവരെ ഉറപ്പായിട്ടില്ല. ദേവസ്വം ബോർഡും ട്രാക്ടർ ഉടമകളും തമ്മിലുള്ള കൂലിത്തർക്കമാണ് കരാർ വൈകാൻ കാരണം. പ്രശ്നം പരിഹരിക്കാൻ ഈ മാസം 30ന് വീണ്ടും ഇ-ടെൻഡർ വിളിച്ചിട്ടുണ്ട്.

നിലവിൽ ശബരിമലയിൽ ഏഴ് ലക്ഷം അരവണ ടിന്നുകളുടെ കരുതൽ ശേഖരം മാത്രമാണുള്ളത്. നവംബർ 16ന് മണ്ഡലകാലം ആരംഭിക്കുമ്പോഴേക്കും 75 ലക്ഷം ടിന്നുകൾ തയ്യാറാക്കാനാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം. എന്നാൽ, അരവണ നിർമ്മാണത്തിൽ പ്രതിസന്ധിയില്ലെന്നാണ് ബോർഡിന്റെ വിശദീകരണം. പുതിയ ട്രാക്ടറുകൾ വാങ്ങാനും തീരുമാനമെടുത്തിട്ടുണ്ട്. ശർക്കരയും അരിയും ഇപ്പോഴും സന്നിധാനത്തേക്ക് എത്തിക്കുന്നുണ്ടെന്നും ബോർഡ് അറിയിച്ചു.

അതേസമയം, അരവണ നിർമ്മാണ പ്ലാന്റും ഇതുവരെ പൂർണ ശേഷിയിൽ പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഉൽപ്പാദനശേഷി വർധിപ്പിക്കുമെന്ന് അറിയിച്ചാണ് പ്ലാന്റ് അടച്ചിട്ട് നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ഇതിനിടെയാണ് ട്രാക്ടർ കരാർ സംബന്ധിച്ച തർക്കവും പ്രതിസന്ധി സൃഷ്ടിക്കുന്നത്.

നേരത്തെ, ശർക്കര ഉൾപ്പെടെയുള്ള സാധനങ്ങൾ എത്തിക്കുന്ന കരാർ ഏറ്റെടുത്ത കമ്പനി നേരിട്ട് സന്നിധാനത്ത് സാധനങ്ങൾ എത്തിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം. എന്നാൽ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ ഇടപെടലിനെ തുടർന്ന് സാധനങ്ങൾ പമ്പയിൽ എത്തിച്ചാൽ മതിയെന്ന തീരുമാനമെടുത്തു. തുടർന്ന് പമ്പയിൽനിന്ന് സന്നിധാനത്തേക്ക് സാധനങ്ങൾ എത്തിക്കാനുള്ള ചുമതല ദേവസ്വം ബോർഡ് ഏറ്റെടുത്തു.

സാധനങ്ങളുടെ തൂക്കവും ഗുണനിലവാരവും രണ്ടുതവണ പരിശോധിച്ച് ഉറപ്പാക്കാനാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിയത്. ഇതോടെയാണ് ട്രാക്ടറുകളുടെ ആവശ്യം വർധിച്ചത്. മണ്ഡലകാലം ആരംഭിക്കാൻ ഇനി 17 ദിവസം മാത്രം ശേഷിക്കെ, പുതിയ ഇ-ടെൻഡറിലൂടെ എത്രയും വേഗം പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ദേവസ്വം ബോർഡ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix