Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കള്ളുഷാപ്പുകളിൽ സ്ത്രീകൾക്ക് ജോലി വിലക്കിയ ചട്ടം റദ്ദാക്കി ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കള്ളുഷാപ്പുകളിൽ സ്ത്രീകളെ ജോലിക്ക് നിയമിക്കുന്നത് വിലക്കിയ ചട്ടം റദ്ദാക്കി കേരള ഹൈക്കോടതി. കേരള അബ്കാരി ഷാപ്പ് ഡിസ്പോസൽ ചട്ടങ്ങളിലെ 7(37)-ാം വകുപ്പാണ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കിയത്. തൃശൂർ സ്വദേശിനി സോഫി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

2024ൽ കള്ളുഷാപ്പ് ജീവനക്കാരനായിരുന്ന ഭർത്താവ് മരിച്ചതിനെത്തുടർന്ന് സോഫി ആശ്രിത നിയമനത്തിന് അപേക്ഷിച്ചിരുന്നു. എന്നാൽ, ചട്ടം ചൂണ്ടിക്കാട്ടി ജോലി നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് തമ്പാൻ മുഖേന സോഫി ഹൈക്കോടതിയെ സമീപിച്ച് ചട്ടത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തത്.

സ്ത്രീകളെ ചൂഷണത്തിൽനിന്നും ജോലിസ്ഥലത്തെ ഉപദ്രവങ്ങളിൽനിന്നും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചട്ടം കൊണ്ടുവന്നതെന്ന് സർക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ, ലിംഗവിവേചനം മൂലമുള്ള പ്രയാസങ്ങൾ ഇല്ലാതാക്കാനും സ്ത്രീകൾക്ക് ഇഷ്ടമുള്ള മേഖലകളിൽ ആത്മവിശ്വാസത്തോടെ ജോലി ചെയ്യാൻ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാനുമാണ് സർക്കാർ ശ്രദ്ധിക്കേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി.

വിദേശമദ്യഷാപ്പുകളിൽ സ്ത്രീകളെ നിയമിക്കുന്നത് വിലക്കിയിരുന്ന ചട്ടവും നേരത്തേ ഹൈക്കോടതി റദ്ദാക്കിയിരുന്നു. നിലവിലെ കേസിലെ സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ സ്ത്രീകൾക്ക് കള്ളുഷാപ്പുകളിൽ ജോലി ചെയ്യുന്നത് വിലക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. സ്ത്രീകൾക്ക് അവർ ആഗ്രഹിക്കുന്ന മേഖലകളിൽ ജോലി ചെയ്യാനുള്ള സുരക്ഷ ഉറപ്പാക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix