Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റ്; കെപിസിസിക്കെതിരെ കോടതിയലക്ഷ്യ ഹർജി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ വിവാദ എക്സ് പോസ്റ്റിൽ കെപിസിസിക്കെതിരെ കോടതിയലക്ഷ്യ ഹർജി. അഭിഭാഷകരായ വിനീത് ജിൻഡാലും ശ്രീജേഷ് എസ്.ആറും നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരും ചീഫ് ജസ്റ്റിസിന് നൽകിയ കത്ത് റിട്ട് ഹർജിയായി പരിഗണിക്കാൻ കോടതി രജിസ്റ്റർ ചെയ്തു.

നേരത്തെ, സംഭവത്തിൽ സുപ്രീംകോടതി അഭിഭാഷകൻ നൽകിയ വക്കീൽ നോട്ടീസിന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മറുപടി നൽകിയിരുന്നു. അനുമതിയില്ലാതെയാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും അത് കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടല്ലെന്നുമായിരുന്നു വിശദീകരണം. ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോട് അദ്ദേഹം മാപ്പ് പറയുകയും ചെയ്തു.

പോസ്റ്റ് പ്രസിദ്ധീകരിച്ച വിജയ് തോട്ടത്തിലിനെ ചുമതലയിൽ നിന്ന് നീക്കിയതായും കെപിസിസി അധ്യക്ഷൻ മറുപടിയിൽ വ്യക്തമാക്കിയിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം സുപ്രീംകോടതിയിലേക്ക് നടത്തിയ മാർച്ചിനിടെയാണ് വിവാദ പോസ്റ്റ് വന്നത്. കോൺഗ്രസ് കേരള ഘടകത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലായിരുന്നു പോസ്റ്റ്.

ഇന്ത്യ സഖ്യ നേതാക്കളെ കാണാൻ നിയമപരമായ തടസ്സങ്ങളുണ്ടെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചതിലുള്ള പ്രതിഷേധമായിരുന്നു പോസ്റ്റിൽ പ്രകടിപ്പിച്ചത്. ‘സൂര്യകാന്ത് രാജിവയ്ക്കൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’ എന്നായിരുന്നു കുറിപ്പിലെ പരാമർശം. വിവാദമായതോടെ പോസ്റ്റ് ഉടൻ പിൻവലിച്ചിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix