ബെർലിൻ: ജീവിതച്ചെലവ് വർധനയ്ക്കും വിദ്യാഭ്യാസ മേഖലയിലെ ഫണ്ട് വെട്ടിക്കുറയ്ക്കലിനും നിർബന്ധിത സൈനികസേവനത്തിനുമെതിരെ ജർമനിയിൽ ജെൻ സി യുവാക്കളുടെ പ്രതിഷേധം. ശനിയാഴ്ച ബെർലിൻ ഉൾപ്പെടെ രാജ്യത്തെ 34 നഗരങ്ങളിലായി ആയിരക്കണക്കിന് യുവാക്കളാണ് തെരുവിലിറങ്ങിയത്.
ബെർലിൻ, ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് തുടങ്ങിയ നഗരങ്ങളിലാണ് പ്രധാനമായും പ്രതിഷേധം നടന്നത്. ‘Gen Z Regetl’ എന്ന ക്യാമ്പയിൻ ഗ്രൂപ്പാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത്. ഫ്രാൻസ്, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലെ യുവജന പ്രക്ഷോഭങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു സമരം.
പകൽസമയത്ത് സമാധാനപരമായി നടന്ന പ്രതിഷേധം വൈകുന്നേരത്തോടെ ചിലയിടങ്ങളിൽ അക്രമാസക്തമായി. ഹാലോവീൻ ആഘോഷങ്ങളുടെ ഭാഗമായി വേഷം ധരിച്ചും മുഖംമൂടി അണിഞ്ഞുമാണ് പലരും പ്രതിഷേധത്തിൽ പങ്കെടുത്തത്.
ഫ്രാങ്ക്ഫർട്ടിൽ രണ്ട് വ്യാപാരസ്ഥാപനങ്ങൾ കൊള്ളയടിക്കുകയും മറ്റ് ചില സ്ഥാപനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. ഹാംബർഗിൽ പ്രതിഷേധക്കാർ ബാരിക്കേഡുകൾക്ക് തീയിട്ടു. ചിലർ സുരക്ഷാസേനയ്ക്ക് നേരെ കല്ലുകളും സ്ഫോടകവസ്തുക്കളും പെട്രോൾ ബോംബുകളും എറിഞ്ഞു. തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും പെപ്പർ സ്പ്രേയും പ്രയോഗിച്ചു. തീവ്രനിലപാടുള്ള ചിലർ പ്രതിഷേധത്തിൽ നുഴഞ്ഞുകയറിയതാണ് അക്രമങ്ങൾക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു.
നിർബന്ധിത സൈനികസേവനം ഒഴിവാക്കുക, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, പൊതുസേവനങ്ങൾ എന്നിവയ്ക്ക് കൂടുതൽ പണം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യുവാക്കൾ ഉന്നയിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ ജർമനിയിൽ ജീവിതച്ചെലവ് വർധിക്കുന്നത് യുവാക്കൾക്ക് വലിയ പ്രതിസന്ധിയാകുന്നുവെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.ജർമനിയിലും തെരുവിലിറങ്ങി ജെൻ സി യുവാക്കൾ; 34 നഗരങ്ങളിൽ പ്രതിഷേധം
ബെർലിൻ: ജീവിതച്ചെലവ് വർധനയ്ക്കും വിദ്യാഭ്യാസ മേഖലയിലെ ഫണ്ട് വെട്ടിക്കുറയ്ക്കലിനും നിർബന്ധിത സൈനികസേവനത്തിനുമെതിരെ ജർമനിയിൽ ജെൻ സി യുവാക്കളുടെ പ്രതിഷേധം. ശനിയാഴ്ച ബെർലിൻ ഉൾപ്പെടെ രാജ്യത്തെ 34 നഗരങ്ങളിലായി ആയിരക്കണക്കിന് യുവാക്കളാണ് തെരുവിലിറങ്ങിയത്.
ബെർലിൻ, ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് തുടങ്ങിയ നഗരങ്ങളിലാണ് പ്രധാനമായും പ്രതിഷേധം നടന്നത്. ‘Gen Z Regetl’ എന്ന ക്യാമ്പയിൻ ഗ്രൂപ്പാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത്. ഫ്രാൻസ്, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലെ യുവജന പ്രക്ഷോഭങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു സമരം.
പകൽസമയത്ത് സമാധാനപരമായി നടന്ന പ്രതിഷേധം വൈകുന്നേരത്തോടെ ചിലയിടങ്ങളിൽ അക്രമാസക്തമായി. ഹാലോവീൻ ആഘോഷങ്ങളുടെ ഭാഗമായി വേഷം ധരിച്ചും മുഖംമൂടി അണിഞ്ഞുമാണ് പലരും പ്രതിഷേധത്തിൽ പങ്കെടുത്തത്.
ഫ്രാങ്ക്ഫർട്ടിൽ രണ്ട് വ്യാപാരസ്ഥാപനങ്ങൾ കൊള്ളയടിക്കുകയും മറ്റ് ചില സ്ഥാപനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. ഹാംബർഗിൽ പ്രതിഷേധക്കാർ ബാരിക്കേഡുകൾക്ക് തീയിട്ടു. ചിലർ സുരക്ഷാസേനയ്ക്ക് നേരെ കല്ലുകളും സ്ഫോടകവസ്തുക്കളും പെട്രോൾ ബോംബുകളും എറിഞ്ഞു. തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും പെപ്പർ സ്പ്രേയും പ്രയോഗിച്ചു. തീവ്രനിലപാടുള്ള ചിലർ പ്രതിഷേധത്തിൽ നുഴഞ്ഞുകയറിയതാണ് അക്രമങ്ങൾക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു.
നിർബന്ധിത സൈനികസേവനം ഒഴിവാക്കുക, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, പൊതുസേവനങ്ങൾ എന്നിവയ്ക്ക് കൂടുതൽ പണം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യുവാക്കൾ ഉന്നയിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ ജർമനിയിൽ ജീവിതച്ചെലവ് വർധിക്കുന്നത് യുവാക്കൾക്ക് വലിയ പ്രതിസന്ധിയാകുന്നുവെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.




