Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘സമരം അടിച്ചമർത്താൻ സർക്കാർ നീക്കം; അഞ്ച് ആവശ്യങ്ങളും ഉത്തരവായി ഇറങ്ങുംവരെ പോരാട്ടം തുടരും’; വളർമതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: എൽപിഎസ്‌ടി ഉദ്യോഗാർഥികളുടെ സമരം അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സമരസമിതി കൺവീനർ വളർമതി. നടത്താത്ത പ്രതിഷേധത്തിന്റെ പേരിൽ പോലും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയാണെന്നും പാവപ്പെട്ടവരോട് എന്തും ചെയ്യാമെന്ന നിലപാടാണ് സർക്കാരിനെന്നും അവർ ആരോപിച്ചു. അഞ്ച് ആവശ്യങ്ങളും ഉത്തരവായി ഇറങ്ങുന്നതുവരെ സമരം തുടരുമെന്നും ശക്തമായ പ്രക്ഷോഭത്തിലൂടെ അവകാശങ്ങൾ നേടിയെടുക്കുമെന്നും വളർമതി വ്യക്തമാക്കി.

സമാധാനപരമായി സമരം ചെയ്യുന്നതിനിടെയാണ് പൊലീസ് തന്നെ ബലംപ്രയോഗിച്ച് വലിച്ചിഴച്ചുകൊണ്ടുപോയതെന്ന് വളർമതി പറഞ്ഞു. ആറ് ദിവസമായി നിരാഹാരത്തിലായിരുന്ന ഒരാളെ ആശുപത്രിയിലേക്ക് മാറ്റുന്ന രീതിയല്ല പൊലീസ് സ്വീകരിച്ചതെന്നും ശരീരമാസകലം വേദനയുണ്ടെന്നും അവർ ആരോപിച്ചു. വെയിലേറ്റുണ്ടായ തളർച്ച മാത്രമാണ് തനിക്ക് ഉണ്ടായിരുന്നതെന്നും വളർമതി വിശദീകരിച്ചു.

ആശുപത്രിയിൽവെച്ച് ഡോക്ടർ തന്റെ ഫോൺ പോലും പിടിച്ചുവാങ്ങിയെന്നും അധികാരത്തിന്റെ ഹുങ്ക് കാണിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. ജനാധിപത്യ രാജ്യത്ത് സമരം ചെയ്യാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. മരണം സംഭവിച്ചാലും സമരപ്പന്തലിൽ തുടരുമെന്നും നാളെ യുവജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വളർമതി മുന്നറിയിപ്പ് നൽകി.

45 ദിവസം കൊണ്ട് വിഷയങ്ങളെല്ലാം പഠിച്ചിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സമരസമിതി നേതാവ് ആരോപിച്ചു. കുട്ടികളുടെ ജനനനിരക്ക് കുറവായ സാഹചര്യത്തിൽ അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. സർക്കാരിന്റെ അനാസ്ഥയാണ് നിയമന പ്രതിസന്ധിക്ക് കാരണമെന്നും അവർ പറഞ്ഞു.

എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങൾക്കും സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്നും കോഴ നിയമനങ്ങളുടെ പങ്ക് സർക്കാർ പറ്റുകയാണെന്നും വളർമതി ആരോപിച്ചു. വിദ്യാഭ്യാസ വകുപ്പിൽനിന്ന് ഇതുവരെ ആരും സമരക്കാരെ ബന്ധപ്പെട്ടിട്ടില്ലെന്നും ആവശ്യങ്ങൾ അവഗണിക്കുന്ന സമീപനമാണ് വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അവർ കുറ്റപ്പെടുത്തി.

അതിനിടെ, വളർമതിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ സമരം ശക്തമാക്കാൻ ഉദ്യോഗാർഥികൾ തീരുമാനിച്ചിരുന്നു. സമരക്കാർ കൂട്ടനിരാഹാരവും പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റിന് മുന്നിൽ പ്രതിഷേധം നടത്തിയ ഉദ്യോഗാർഥികളും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. സമരക്കാരോട് സ്ഥലത്തുനിന്ന് പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവമോർച്ച, എബിവിപി പ്രവർത്തകരും എത്തിയതോടെ സംഘർഷാവസ്ഥ രൂക്ഷമായി. തുടർന്ന് ഇന്നലെ രാത്രിയോടെ വളർമതിയെ വീണ്ടും സമരവേദിയിലെത്തിച്ചു.

സെക്രട്ടേറിയറ്റ് മെയിൻ ഗേറ്റിന് മുന്നിൽ പ്രതിഷേധ ജാഥ നടത്തിയതിന് സമരക്കാരായ ഉദ്യോഗാർഥികൾക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. തിരിച്ചറിഞ്ഞ എട്ട് പേർക്കും കണ്ടാലറിയാവുന്ന 50 പേർക്കുമെതിരെയാണ് കേസ്. സമരത്തിന് നേതൃത്വം നൽകിയ വളർമതിയാണ് ഒന്നാം പ്രതി. പൊതുജനങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിച്ചുവെന്നാണ് എഫ്‌ഐആറിലെ ആരോപണം.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടത്താത്തതിൽ പ്രതിഷേധിച്ചാണ് എൽപിഎസ്‌ടി ഉദ്യോഗാർഥികൾ സമരരംഗത്തെത്തിയത്. 2025 മേയ് 31ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽനിന്ന് നാമമാത്രമായ നിയമനങ്ങൾ മാത്രമാണ് നടന്നതെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം. പല ജില്ലകളിലും ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിച്ചിട്ടില്ലെന്നും അവർ പറയുന്നു.

അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കണമെന്ന ആവശ്യത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നും സാമ്പത്തിക ബാധ്യതയാണ് ഇതിന് കാരണമായി വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടുന്നതെന്നും സമരസമിതി ആരോപിക്കുന്നു. അതേസമയം, അധ്യാപക-വിദ്യാർഥി അനുപാതത്തിലെ മാറ്റം സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നതാണ് സർക്കാർ നിലപാടായി അറിയിച്ചിട്ടുള്ളത്.

പ്രതീകാത്മകമായി പുല്ലും മണ്ണും ഭക്ഷിച്ചും തലമുണ്ഡനം ചെയ്തും പ്രതിഷേധം ശക്തമാക്കിയ ഉദ്യോഗാർഥികൾ നടത്തിയ ചർച്ചകൾ ഫലം കാണാത്തതോടെയാണ് വളർമതി നിരാഹാര സമരം ആരംഭിച്ചത്. നിയമന ഉത്തരവുകൾ ലഭിക്കുന്നതുവരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix