Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചരിത്രത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ കവർച്ച, ഞെട്ടി ലോകം, പോയത് 600 കോടി ഡോളർ! എന്താണ് ബിനാൻസ്? പിന്നിൽ ഉത്തരകൊറിയൻ ഹാക്കർമാരോ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ കവർച്ചയാണ് ഡിജിറ്റൽ ലോകത്ത് നടന്നിരിക്കുന്നത്. സാധാരണയായി കേട്ടുവരുന്ന ഒരു മോഷണമല്ല ഇത്. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറൻസി ട്രേഡിങ് പ്ലാറ്റ്‌ഫോമായ ‘ബൈനാൻസിൽ’ (Binance) 6.3 ബില്യൺ ഡോളറിന്റെ വൻ കവർച്ച നടന്നെന്ന വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായി മാറിയത്. ഡിജിറ്റൽ ആസ്തികളുടെ ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തപ്പെട്ടതിൽവെച്ച് ഏറ്റവും വലിയ ചോർച്ചയാണിത്. ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ ഇത് 52,000 കോടി രൂപയിൽ അധികം വരും എന്ന് പറയുമ്പോൾ തന്നെ ഈ തട്ടിപ്പിന്റെ യഥാർത്ഥ വ്യാപ്തി നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഇതിൽ മൂന്ന് ബില്യൺ ഡോളറോളം വരുന്ന തുക ബൈനാൻസും സുരക്ഷാ ഏജൻസികളും ചേർന്ന് ഇതിനോടകം മരവിപ്പിച്ച് നിർത്തിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്.

കഴിഞ്ഞ വർഷം ‘ബൈബിറ്റ്’ (Bybit) എക്‌സ്‌ചേഞ്ചിൽ നടന്ന 1.5 ബില്യൺ ഡോളറിന്റെ കവർച്ചയെ പൂർണ്ണമായും മറികടന്നുകൊണ്ടാണ് ഈ പുതിയ റെക്കോർഡ് കവർച്ച രേഖപ്പെടുത്തിയിരിക്കുന്നത്. 2017-ൽ ചൈനയിൽ തുടക്കം കുറിച്ച ബൈനാൻസിന് ലോകമെമ്പാടുമായി ഇന്ന് 300 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളാണുള്ളത്. 2024-ലെ കണക്കുകൾ പ്രകാരം 160 ബില്യൺ ഡോളറിലധികം വരുന്ന ഡിജിറ്റൽ ആസ്തികളാണ് കമ്പനിയുടെ കൈവശമുള്ളത്. ചൈനയിൽ നിയമങ്ങൾ കൂടുതൽ കർശനമായതോടെ മാൾട്ട, ജപ്പാൻ, ദുബായ് തുടങ്ങിയ കേന്ദ്രങ്ങളിലാണ് കമ്പനി പിന്നീട് പ്രധാന താവളങ്ങൾ കണ്ടെത്തിയത്.

ആദ്യം പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച്, ഒരു ഡെവ്‌ഓപ്‌സ് (DevOps) എഞ്ചിനീയറുടെ ലാപ്‌ടോപ്പ് ഹാക്ക് ചെയ്യപ്പെട്ടതാണ് ഇത്രയും വലിയ തുക അനധികൃതമായി പിൻവലിക്കാൻ ഇടയാക്കിയത്. എന്നാൽ അന്വേഷണം പുരോഗമിക്കുമ്പോൾ ഇതൊരു സാധാരണ ഹാക്കിംഗ് അല്ലെന്നും, മറിച്ച് കൂടുതൽ സങ്കീർണ്ണമായ ഒരു ആസൂത്രിത ആക്രമണമാണെന്നുമാണ് വ്യക്തമാകുന്നത്. സ്വയം നശിക്കുന്ന (Self-destructing) പ്രത്യേക ടൂളുകൾ ഉപയോഗിച്ചാണ് ഹാക്കർമാർ ഡിജിറ്റൽ സംവിധാനത്തിലേക്ക് ഓൺലൈനായി കടന്നുകയറി ഈ കൊള്ള നടത്തിയിരിക്കുന്നത്.

ഈ ഹാക്കിംഗ് വാർത്ത പുറത്തുവന്നതോടെ ആഗോള ക്രിപ്‌റ്റോ വിപണിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. പ്രമുഖ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിന്റെ വില 5% ഇടിഞ്ഞ് 76,800 ഡോളറിലേക്ക് താഴ്ന്നു. കൂടാതെ, പ്രമുഖ പ്ലാറ്റ്‌ഫോമായ കോയിൻബേസിന്റെ ഓഹരി വിലയിൽ 12% ഇടിവുണ്ടായപ്പോൾ, റോബിൻഹുഡ് ഓഹരി വിലയിലും 7.8% ഇടിവ് രേഖപ്പെടുത്തുകയുണ്ടായി.

എന്നാൽ ഉപഭോക്താക്കൾ ആശങ്കയിലായതോടെ, നഷ്ടപ്പെട്ട 6.34 ബില്യൺ ഡോളർ നികത്താൻ ആവശ്യമായ തുക മാറ്റിവെച്ചതായി കമ്പനി ഉടൻ തന്നെ ഔദ്യോഗിക അറിയിപ്പ് നൽകി. തങ്ങളുടെ വിപണിയിലെ വിശ്വാസ്യത നഷ്ടപ്പെടാതെ നിലനിർത്തുക എന്നതായിരുന്നു ഇതിലൂടെ കമ്പനി ലക്ഷ്യമിട്ടത്.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് യു.എസ് രഹസ്യാന്വേഷണ ഏജൻസിയായ യു.എസ് സീക്രട്ട് സർവീസും (US Secret Service), എഫ്.ബി.ഐയും (FBI) രാജ്യാന്തര തലത്തിൽ പണം വീണ്ടെടുക്കാനും കുറ്റവാളികളെ കണ്ടെത്താനും രംഗത്തിറങ്ങിയിട്ടുണ്ട്. പ്രധാനപ്പെട്ട സ്റ്റേബിൾകോയിനുകളായ റ്റെതർ (Tether), സർക്കിൾ (Circle) എന്നിവ യു.എസുമായി നേരിട്ട് ബന്ധപ്പെട്ടവയായതിനാൽ അമേരിക്കൻ ഏജൻസികൾക്ക് ഈ അന്വേഷണത്തിൽ വളരെ നിർണായകമായ ഉത്തരവാദിത്തമാണുള്ളത്.

ഈ കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ ഏറെ ഗൗരവമുള്ളതാണ്. ലോകത്തെ ഞെട്ടിച്ച ഈ സൈബർ ആക്രമണത്തിന് പിന്നിൽ ഉത്തരകൊറിയൻ ഹാക്കർമാരാണെന്നാണ് യു.എസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (FBI) കണ്ടെത്തിയിരിക്കുന്നത്. ഈ ആക്രമണത്തിന് ‘ട്രേഡർ ട്രെയിറ്റർ’ (TraderTraitor) എന്നറിയപ്പെടുന്ന കുപ്രസിദ്ധമായ ഹാക്കർ സംഘത്തിന്റെ സൈബർ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്ന് ശനിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ എഫ്.ബി.ഐ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ‘ബൈബിറ്റ്’ ക്രിപ്‌റ്റോ എക്സ്ചേഞ്ചിൽ നിന്ന് 1.5 ബില്യൺ ഡോളർ കവർന്ന ആക്രമണത്തിന് പിന്നിലും ഇതേ സംഘം തന്നെയാണ് പ്രവർത്തിച്ചിട്ടുള്ളതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇതുസംബന്ധിച്ച് ബ്ലോക്ക്ചെയിൻ അനലിറ്റിക്സ് സ്ഥാപനമായ ‘ടി.ആർ.എം ലാബ്സ്’ (TRM Labs) പ്രതികരിച്ചത് ഇങ്ങനെയാണ്: “വിശദമായ ഓൺ-ചെയിൻ, ഓഫ്-ചെയിൻ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഉത്തരകൊറിയയുടെ എലൈറ്റ് ഹാക്കിങ് വിഭാഗമായ ട്രേഡർട്രെയ്റ്ററാണ് ഇതിന് പിന്നിലെന്ന് ഞങ്ങൾ പൂർണ്ണമായും ഉറപ്പിക്കുന്നു. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഞങ്ങൾ ഈ നിഗമനത്തിലെത്തിച്ചേർന്നിട്ടുള്ളത്.” മുൻപ് ഉത്തരകൊറിയ നടത്തിയിട്ടുള്ള വൻകിട സൈബർ തട്ടിപ്പുകളുടെ പല പ്രധാന സവിശേഷതകളും ഈ പുതിയ ആക്രമണത്തിലും വ്യക്തമായി കാണാൻ കഴിയുന്നുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു. മറ്റൊരു പ്രമുഖ ബ്ലോക്ക്ചെയിൻ അനലിറ്റിക്സ് കമ്പനിയായ ‘ചെയിനാലിസിസും’ (Chainalysis) സമാനമായ നിഗമനം തന്നെയാണ് പങ്കുവെച്ചിട്ടുള്ളത്.

മോഷ്ടിക്കപ്പെട്ട പണം അതിന്റെ യഥാർത്ഥ ഉറവിടം മറച്ചുവെച്ച് വെളുപ്പിക്കുന്നത് (Money Laundering) തടയുക എന്നതാണ് ഏജൻസികളുടെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം. മോഷ്ടിച്ച ആസ്തികൾ പ്രധാനമായും ‘ഇഥീരിയം’ (Ethereum) എന്ന ക്രിപ്‌റ്റോകറൻസിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി എഫ്.ബി.ഐ അറിയിക്കുന്നു. തുടർന്ന്, വികേന്ദ്രീകൃത ധനകാര്യ സേവനങ്ങളായ ഡിഫൈ (DeFi), തൽക്ഷണ ക്രിപ്‌റ്റോകറൻസി കൈമാറ്റ സേവനങ്ങൾ എന്നിവ ഉപയോഗിച്ച് മോഷ്ടിച്ച ആസ്തികൾ മറ്റ് വിവിധ രൂപങ്ങളിലേക്ക് മാറ്റാൻ ഹാക്കർമാർ തുടർന്നും ശ്രമിക്കുമെന്നാണ് എഫ്.ബി.ഐയുടെ വിലയിരുത്തൽ.

ഉത്തരകൊറിയൻ ഹാക്കർമാരുടെ പ്രവർത്തനരീതിയുമായി ഈ ആക്രമണത്തിന് സമാനതകളുണ്ടെന്ന് നിരവധി ക്രിപ്‌റ്റോ വിദഗ്ധർ മോഷണം നടന്ന ദിവസം തന്നെ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, കവർച്ച ചെയ്യപ്പെട്ട അതേ ഡിജിറ്റൽ കറൻസിയിൽ തന്നെ നഷ്ടപ്പെട്ട ആസ്തികളുടെ 90 ശതമാനത്തോളം നികത്താൻ ആവശ്യമായ തുക തങ്ങളുടെ കൈവശം നീക്കിവെച്ചിട്ടുണ്ടെന്നാണ് ബിനാൻസ് അറിയിച്ചിട്ടുള്ളത്.

ഇത് നമ്മെയെല്ലാം നേരിട്ട് ബാധിക്കുന്ന ഒരു പ്രശ്നമാണോ എന്ന് ചോദിച്ചാൽ അല്ല എന്ന് പറയേണ്ടിവരും. എങ്കിലും, ഇത്രയധികം ഭീമമായ തുക ഉൾപ്പെട്ടിട്ടുള്ളതും, നിരവധി ആളുകളെ ബാധിച്ചിട്ടുള്ളതുമായ ഈ സംഭവം ആഗോള വിപണികളെയടക്കം കാര്യമായി സ്വാധീനിക്കുമെന്നത് ഉറപ്പാണ്. അതിനാൽത്തന്നെ, വിപണിയിലെ ഇത്തരം മാറ്റങ്ങൾ ഏതെങ്കിലും വിധത്തിൽ നമ്മെയും ബാധിക്കില്ല എന്ന് പൂർണ്ണമായി കണ്ണടച്ച് പറയാനാവില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix