Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചേരാനല്ലൂർ അപകടക്കേസ്; അഡീഷണൽ ജഡ്ജിക്കെതിരെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ചേരാനല്ലൂർ അപകടക്കേസിൽ കോടതിയിൽ പ്രോസിക്യൂഷനും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും തമ്മിൽ തർക്കം. അന്വേഷണത്തിന് കുടുംബം തടസ്സം നിൽക്കുകയാണെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും പ്രോസിക്യൂഷൻ കൈമാറുന്നില്ലെന്ന് കുടുംബവും പരാതിപ്പെട്ടു.

അന്വേഷണത്തെ സമ്മർദ്ദത്തിലാക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി തുടർവാദം അടച്ചിട്ട മുറിയിലേക്ക് മാറ്റി. 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി വാദം കേട്ടത്. കോടതി നിർദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവർ നേരിട്ട് ഹാജരായിരുന്നു.

ജയബാലകൃഷ്ണന്റെ കുടുംബം അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കുകയാണെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ മാധ്യമങ്ങളിലൂടെയും പൊതുസമൂഹത്തിലൂടെയും പ്രചരിപ്പിക്കുകയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആരോപിച്ചു.

എന്നാൽ, അടിസ്ഥാന രേഖകൾ പോലും നൽകാതെ പ്രോസിക്യൂഷൻ നിസ്സഹകരിക്കുകയാണെന്നാണ് കുടുംബത്തിന്റെ വാദം. പ്രോസിക്യൂഷൻ അഭിഭാഷക ഏഴ് വർഷമായി കോടതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും എന്തെങ്കിലും പരാതിയുണ്ടെങ്കിൽ പ്രത്യേകമായി നൽകണമെന്നും കോടതി നിർദേശിച്ചു. പ്രോസിക്യൂഷന്റെ ആരോപണങ്ങൾക്ക് പിന്നിൽ മറ്റ് കാരണങ്ങളുണ്ടെന്നും എന്നാൽ ഇപ്പോൾ അത് വെളിപ്പെടുത്താനാകില്ലെന്നും കുടുംബം പ്രതികരിച്ചു.

അതിനിടെ, ജയബാലകൃഷ്ണന്റെ മകളുടെ പരാതിയിൽ 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിക്കെതിരെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ (BNS) 238-ാം വകുപ്പും ചുമത്തി. പ്രത്യേക കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. എന്നാൽ നിലവിലുള്ള എഫ്ഐആറിൽ പുതിയ വകുപ്പ് കൂടി ചേർക്കുകയായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix