Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗവർണറുടെ യാത്രയ്ക്ക് ഫോർച്യൂണർ വേണം; കേരള ഹൗസ് കാർ വാടകയ്ക്കെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കേരളത്തിന്റെ പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ യാത്രാ ആവശ്യങ്ങൾക്കായി ഫോർച്യൂണർ കാർ വാടകയ്ക്കെടുത്ത് ഡൽഹി കേരള ഹൗസ്. ഗവർണറുടെ നിർദേശപ്രകാരമാണ് വാഹനം വാടകയ്ക്കെടുത്തത്. ഡൽഹിയിലെത്തുമ്പോൾ സാധാരണയായി മുഖ്യമന്ത്രിയും ഗവർണറും ഇന്നോവ കാറുകളാണ് യാത്രയ്ക്കായി ഉപയോഗിക്കാറുള്ളത്. എന്നാൽ യാത്രാ ആവശ്യങ്ങൾക്ക് ഫോർച്യൂണർ തന്നെ വേണമെന്ന് ഗവർണർ റസിഡന്റ് കമ്മീഷണറെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് കേരള ഹൗസ് ഫോർച്യൂണർ വാടകയ്ക്കെടുത്തത്.

ഉയരക്കൂടുതലുള്ളതിനാൽ നിലവിൽ ഉപയോഗിക്കുന്ന വാഹനം മാറ്റണമെന്നായിരുന്നു ഗവർണറുടെ ആവശ്യം. അതേസമയം, ഗവർണർക്കായി പുതിയ ഫോർച്യൂണർ കാർ വാങ്ങാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. 33 ലക്ഷം മുതൽ 52 ലക്ഷം രൂപ വരെയാണ് പുതിയ ടൊയോട്ട ഫോർച്യൂണറിന്റെ വില.

കഴിഞ്ഞയാഴ്ച സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി കേരള ഹൗസിലെ കട്ടിലും മാറ്റണമെന്ന് ഓം പ്രകാശ് മാഥൂർ ആവശ്യപ്പെട്ടത് വാർത്തയായിരുന്നു. ആറടി ഉയരമുള്ള ഗവർണർക്ക് കേരള ഹൗസിലെ കട്ടിൽ നീളം കുറഞ്ഞതിനെ തുടർന്നായിരുന്നു ആവശ്യം. തുടർന്ന് അധികൃതർ സിക്കിം ഹൗസുമായി ബന്ധപ്പെടുകയും അവിടെനിന്ന് നീളം കൂടിയ കട്ടിൽ എത്തിക്കുകയുമായിരുന്നു. നേരത്തെ സിക്കിം ഗവർണറായിരുന്ന വ്യക്തിയാണ് ഓം പ്രകാശ് മാഥൂർ. ലോക്ഭവനിലെ അടുക്കളയിൽ മാംസാഹാര വിഭവങ്ങൾ പാചകം ചെയ്യരുതെന്ന ഗവർണറുടെ പ്രസ്താവനയും നേരത്തെ വിവാദമായിരുന്നു.

ഒക്ടോബർ 23നാണ് കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തമിഴ്‌നാട് ഗവർണറായി ചുമതലയേറ്റതിനെ തുടർന്നായിരുന്നു നിയമനം. മുഖ്യമന്ത്രി വി.ഡി. സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. എന്നാൽ ചടങ്ങിൽ നിന്ന് പ്രതിപക്ഷം വിട്ടുനിന്നിരുന്നു.

ആർ.എസ്.എസ് പ്രചാരകനായാണ് ഓം പ്രകാശ് മാഥൂർ പൊതുപ്രവർത്തനം ആരംഭിച്ചത്. രാജസ്ഥാനിൽ നിന്നുള്ള പ്രമുഖ ബി.ജെ.പി നേതാവായ അദ്ദേഹം 2008ൽ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായി. പിന്നീട് ദേശീയ നേതൃത്വത്തിന്റെ ഭാഗമായ മാഥൂർ, ഗുജറാത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix