Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബംഗ്ലാദേശിൽ തൊഴിലാളി പ്രക്ഷോഭം ശക്തം; അക്രമത്തെ തുടർന്ന് 500ലധികം ഫാക്ടറികൾ അടച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ ബംഗ്ലാദേശിൽ തൊഴിലാളി പ്രക്ഷോഭം ശക്തമാകുന്നു. പ്രതിഷേധം അക്രമാസക്തമായതോടെ 500ലധികം ഫാക്ടറികൾ അടച്ചുപൂട്ടി. തൊഴിലാളികളുടെ പ്രതിഷേധം നിയന്ത്രിക്കാൻ വസ്ത്രനിർമാണ മേഖലയിലെ വേതനം പുനഃപരിശോധിക്കാൻ വേജ് ബോർഡ് രൂപീകരിച്ചതായി സർക്കാർ അറിയിച്ചു.

ഭക്ഷണം, താമസം, ഗതാഗതം, ചികിത്സ തുടങ്ങിയവയുടെ ചെലവ് വർധിച്ചതോടെ ജീവിതം ദുസ്സഹമായെന്നാണ് തൊഴിലാളികളുടെ പരാതി. രാജ്യത്തെ വസ്ത്രനിർമാണ മേഖലയിൽ 40 ലക്ഷത്തിലധികം പേരാണ് ജോലി ചെയ്യുന്നത്. ഇവരുടെ അടിസ്ഥാന മാസവേതനം 30,000 ബംഗ്ലാദേശ് ടാക്കയായി (ഏകദേശം 23,000 ഇന്ത്യൻ രൂപ) ഉയർത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

എന്നാൽ തൊഴിലാളികളുടെ ആവശ്യത്തോട് ബംഗ്ലാദേശ് ഗാർമെന്റ് മാനുഫാക്ചറേഴ്സ് ആൻഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ അനുകൂല നിലപാട് സ്വീകരിച്ചില്ല. ഇതോടെയാണ് പ്രതിഷേധം ശക്തമായത്.

ധാക്ക, ഗാസിപ്പൂർ, അഷുലിയ എന്നിവിടങ്ങളിൽ തൊഴിലാളികൾ റോഡുകൾ ഉപരോധിച്ചു. പ്രതിഷേധം അക്രമാസക്തമായതോടെ ഗതാഗതം തടസ്സപ്പെടുകയും പൊലീസിന് നേരെ ആക്രമണമുണ്ടാകുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസിനൊപ്പം ബംഗ്ലാദേശ് ബോർഡർ ഗാർഡും രംഗത്തിറങ്ങി.

തൊഴിലാളികളുടെ വേതനം പുനഃപരിശോധിക്കാൻ വേജ് ബോർഡ് രൂപീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും അടിസ്ഥാന വേതനം 30,000 ടാക്കയായി ഉയർത്തണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് വസ്ത്രനിർമാതാക്കളുടെ സംഘടനയുടെ നിലപാട്.

ബംഗ്ലാദേശിന്റെ കയറ്റുമതി വരുമാനത്തിന്റെ 80 ശതമാനത്തിലധികവും വസ്ത്രനിർമാണ മേഖലയെ ആശ്രയിച്ചാണ്. പാശ്ചാത്യ രാജ്യങ്ങളിലെ പ്രമുഖ വസ്ത്ര ബ്രാൻഡുകൾക്ക് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന ഈ മേഖലയിൽ പ്രതിസന്ധി രൂക്ഷമായത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചേക്കും.

ഇതിനിടെ, വൈദ്യുതി മുടക്കം പതിവായതോടെ വ്യവസായ ഉൽപ്പാദനവും പ്രതിസന്ധിയിലാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒൻപത് മാസം പിന്നിട്ടിട്ടും ക്രമസമാധാനം, വിലക്കയറ്റം, വൈദ്യുതി, വാതക വിതരണം തുടങ്ങിയ വിഷയങ്ങളിൽ കാര്യമായ പുരോഗതിയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സർക്കാരിനെതിരെ വലിയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികൾ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix