കൊച്ചി: യുവർ ഫേസ് ഈസ് കീ- മുഖമാണ് താക്കോൽ എന്ന പുതിയ പ്രചാരണത്തിന് തുടക്കമിട്ട് ഗോദറേജ് എൻ്റർപ്രൈസസ് ഗ്രൂപ്പിൻ്റെ സെക്യൂരിറ്റി സൊല്യൂഷൻസ് ബിസിനസ്. ഫേസ് ഐഡി സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന പുതു തലമുറ ഹോം ഡോർ ലോക്കറായ ഗോദറേജ് എൻഎക്സ് പ്രോ എൻക്രിപ്റ്റിനെ പരിചയപ്പെടുത്തുന്നതാണ് പ്രചാരണം.
സ്മാർട്ട്ഫോണുകൾ അൺലോക്ക് ചെയ്യുന്നതിനും ജോലിസ്ഥലങ്ങളിലും യാത്രകളിലും പ്രവേശനം ഉറപ്പാക്കുന്നതിനും ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഫേസ് ഐഡി സാങ്കേതികവിദ്യ ഉപയോഗിച്ച് വീടിൻ്റേയും സുരക്ഷ ഉറപ്പാക്കുന്നതിനും പ്രയോജനപ്പെടുത്താമെന്ന ആശയമാണ് പ്രചാരണത്തിലൂടെ അവതരിപ്പിക്കുന്നത്.
ഒരു സ്ത്രീയുടെ ദൈനംദിന ജീവിതത്തിലൂടെയാണ് പ്രചാരണ ചിത്രം മുന്നോട്ടുപോകുന്നത്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഫേസ് ഐഡി സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവേശനം ഉറപ്പാക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. സ്മാർട്ട്ഫോണും ലാപ്ടോപ്പും പ്രവർത്തനക്ഷമമാക്കുന്നതു ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ച് ഗോദറേജ് എൻഎക്സ് പ്രോ എൻക്രിപ്റ്റിനെ പരിചയപ്പെടുത്തുന്നതോടെ ചിത്രം പൂർത്തിയാകുന്നു.
ആഡ്ഫാക്ടേഴ്സ് പിആറുമായി സഹകരിച്ചാണ് ഈ പ്രചാരണം രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാജ്യവ്യാപകമായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകുന്ന വിവിധ വേദികളിലൂടെയും പ്രചാരണം കൂടുതൽ പേരിലേക്ക് എത്തിക്കും.


