Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മന്ത്രി അറിയാതെ ബാർ ലൈസൻസ് നൽകിയത് വിചിത്രം: എംവി ഗോവിന്ദൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റത്തിൽ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അഴിമതി നടത്താൻ കഴിയുന്ന ഉദ്യോഗസ്ഥരെ പ്രധാന വകുപ്പുകളിൽ നിയമിക്കാനാണ് കൂട്ട സ്ഥലംമാറ്റം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

വകുപ്പ് മന്ത്രിയുടെ അറിവില്ലാതെ ബാർ ലൈസൻസ് അനുവദിച്ചെന്ന വിശദീകരണം വിചിത്രമാണെന്നും ഗോവിന്ദൻ പറഞ്ഞു. സിവിൽ സർവീസ് ബോർഡ് ചേരാതെയുള്ള സ്ഥലംമാറ്റത്തിനെതിരെ ഐഎഎസ് ഉദ്യോഗസ്ഥർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ആദ്യം ബാർ ലൈസൻസ് അനുവദിക്കുകയും വിവാദമായപ്പോൾ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ബാർ ലൈസൻസുകൾ അന്വേഷിക്കുമെന്ന സർക്കാർ നിലപാടിനെയും ഗോവിന്ദൻ സ്വാഗതം ചെയ്തു. ഏത് അന്വേഷണവും നടത്തട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

കൊല്ലത്ത് മസ്റ്ററിങ് പൂർത്തിയാക്കാത്തതിനെ തുടർന്ന് വിവിധ പെൻഷനുകളിൽ നിന്ന് 37,000 പേരെ ഒഴിവാക്കുന്ന സാഹചര്യം ഗൗരവകരമാണെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പാവപ്പെട്ടവരുടെ ആനുകൂല്യങ്ങൾ നിഷേധിക്കരുത്. ഇത് കേരളത്തിൽ ലക്ഷക്കണക്കിന് ആളുകളെ ബാധിക്കാനിടയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ വിഷയത്തിലും എംവി ഗോവിന്ദൻ പ്രതികരിച്ചു. വൈസ് ചാൻസലർ സി.എസ്. തോമസിന്റെ മാപ്പ് എഴുതി നൽകിയാൽ മാത്രമേ സസ്പെൻഷൻ പിൻവലിക്കൂ എന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

മാപ്പ് പറയുന്ന രീതി ആർഎസ്എസുകാരുടേതാണെന്നും സവർക്കർ ഉൾപ്പെടെയുള്ളവർ മാപ്പ് പറഞ്ഞാണ് കേസുകളിൽ നിന്ന് രക്ഷപ്പെട്ടതെന്നും ഗോവിന്ദൻ ആരോപിച്ചു. കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തോട് മാപ്പ് പറയാൻ ആവശ്യപ്പെടുന്നത് അംഗീകരിക്കില്ല. കോടതിയിൽ നിന്ന് പ്രതികൂല നടപടി ഉണ്ടായാൽ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

12 വിദ്യാർത്ഥികൾ മാപ്പ് എഴുതി നൽകിയാൽ മാത്രമേ സസ്പെൻഷൻ പിൻവലിക്കൂ എന്ന നിബന്ധനയാണ് സർവകലാശാല സിൻഡിക്കേറ്റ് മുന്നോട്ടുവെച്ചത്. എന്നാൽ അച്ചടക്ക നടപടി പിൻവലിക്കാനാകില്ലെന്ന നിലപാടിലാണ് വൈസ് ചാൻസലർ സി.എസ്. തോമസ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix