തിരുവനന്തപുരം: ബാർ ലൈസൻസുകൾക്ക് അനുമതി നൽകിയ വിവരം സർക്കാരിനെ അറിയിക്കേണ്ടതായിരുന്നുവെന്ന് എക്സൈസ് മന്ത്രി എം. ലിജു. വിഷയത്തിൽ എക്സൈസ് കമ്മീഷണറോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇടതുസർക്കാരിനോടുള്ള അതൃപ്തിയും എം. ലിജു പ്രകടിപ്പിച്ചു. മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷിനോടും അതൃപ്തിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.




