Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങുന്നത് അധിക ബാധ്യത; GNA കരാറില്‍ മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ജിഎൻഎ-കെഎസ്ഇബി വൈദ്യുതി കരാറിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഹിമാചൽ സർക്കാരിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനേക്കാൾ കുറഞ്ഞ ചെലവിൽ ജിഎൻഎയിൽ നിന്ന് വൈദ്യുതി ലഭിക്കുമെന്നും ഇതുവഴി സർക്കാരിന് ഏകദേശം 2,000 കോടി രൂപയുടെ ലാഭമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പീക്ക് അവറുകളിൽ ജിഎൻഎയിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കമാണ് സർക്കാരിന്റേതെന്ന പ്രതിപക്ഷ ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി.

ഹിമാചൽ സർക്കാർ യൂണിറ്റിന് 14 രൂപ 50 പൈസ നിരക്കിൽ വൈദ്യുതി നൽകാമെന്ന നിർദേശവും സ്വകാര്യ സ്ഥാപനമായ ജിഎൻഎ യൂണിറ്റിന് 8 രൂപ 63 പൈസ നിരക്കിൽ വൈദ്യുതി നൽകാമെന്ന നിർദേശവുമാണ് മുന്നിലുണ്ടായിരുന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു.

ഹിമാചൽ സർക്കാരിന്റെ നിർദേശം അംഗീകരിച്ചിരുന്നെങ്കിൽ 2,232 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമായിരുന്നു. ഈ സാഹചര്യത്തിലാണ് ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

സ്വകാര്യ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നു എന്ന ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവ് കാര്യങ്ങൾ പരിശോധിക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. 2025ൽ പ്രതിപക്ഷ നേതാവിന്റെ സർക്കാരിന്റെ കാലത്തും ഇതേ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന് ഏറ്റവും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. പിണറായി സർക്കാരിന്റെ കാലത്തും ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ട്. കരാറിനെ വൈദ്യുതി മന്ത്രി എതിർത്തിട്ടില്ലെന്നും കെഎസ്ഇബി ചെയർമാൻ എതിർപ്പ് ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെഎസ്ഇബി ചെയർമാന്റെ സ്ഥലംമാറ്റം സ്വാഭാവിക നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിഎസ്‌സി ചെയർമാനെ പിരിച്ചുവിടണമെന്ന മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ശുപാർശയിലും മുഖ്യമന്ത്രി പ്രതികരിച്ചു. നടപടിക്രമങ്ങൾ പാലിച്ചല്ല ഗവർണറുടെ നീക്കമെന്നും ഇത്തരം വിഷയങ്ങളിൽ സർക്കാരുമായി ആലോചിക്കേണ്ടതുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.

ഗവർണറുടെ ശുപാർശയുടെ പേരിൽ പിഎസ്‌സിയിലെ ക്രമക്കേടുകൾ മറച്ചുവെക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിഎസ്‌സി നിയമനങ്ങളുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് ആരോപിച്ച മുഖ്യമന്ത്രി, സ്വന്തക്കാരെയും പാർട്ടി ബന്ധുക്കളെയും നിയമിക്കുന്ന സാഹചര്യമുണ്ടെന്നും വിമർശിച്ചു.

പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കുമെന്നും ക്രമക്കേടുകളിൽ ഉൾപ്പെട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര മാരിടൈം മ്യൂസിയം, ഓഷ്യനേറിയം പദ്ധതികളുടെ പ്രാരംഭ നടപടികൾ ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. സർക്കാരിന്റെ സ്വപ്നപദ്ധതികളാണ് ഇവയെന്നും പദ്ധതികളുടെ കരടിന് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix