Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആസൂത്രണ ബോർഡിലെ വനിതാ പ്രാധിനിത്യം; മന്ത്രിമാരെയല്ല, വനിതാ വിദഗ്ധരെയാണ് ആവശ്യപ്പെട്ടതെന്ന് ബിന്ദു കൃഷ്ണ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സംസ്ഥാന ആസൂത്രണ ബോർഡിലെ വനിതാ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട് അതൃപ്തി പരസ്യമാക്കി മന്ത്രി ബിന്ദു കൃഷ്ണ. ബോർഡിൽ വിഷയ വിദഗ്ധരായ വനിതകളെയാണ് ഉൾപ്പെടുത്തേണ്ടിയിരുന്നതെന്നും മന്ത്രിമാരെ അംഗങ്ങളാക്കണമെന്നല്ല തങ്ങൾ ആവശ്യപ്പെട്ടതെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി. വിഷയത്തിൽ മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് ചേരുന്ന ആസൂത്രണ ബോർഡ് യോഗത്തിൽ വനിതാ പ്രാതിനിധ്യം സംബന്ധിച്ച വിഷയം ചർച്ചയാകുമെന്നാണ് സൂചന. വിദഗ്ധ അംഗങ്ങളിൽ വനിതകളില്ലെന്ന് ചൂണ്ടിക്കാട്ടി ബിന്ദു കൃഷ്ണ നേരത്തെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് വനിതാ മന്ത്രിമാരെ ബോർഡിൽ ഉൾപ്പെടുത്തിയത്.

കെ. തുളസി, ബിന്ദു കൃഷ്ണ എന്നിവരെയാണ് പുതിയതായി അംഗങ്ങളാക്കിയത്. ഡോ. എസ്.എസ്. ലാൽ, സി.എച്ച്. അബ്ദുൽ റഹീം എന്നിവരെയും ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പുതുതായി നിയമിച്ച വിദഗ്ധ അംഗങ്ങളിൽ ഇരുവരും പുരുഷന്മാരാണ്. ഇതോടെയാണ് വനിതാ വിദഗ്ധരെ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ മന്ത്രി വീണ്ടും നിലപാട് വ്യക്തമാക്കിയത്.

അതേസമയം, മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയുടെ കാര്യത്തിലും നിലപാട് വ്യക്തമാക്കി ബിന്ദു കൃഷ്ണ. നിലവിലെ ഭരണസമിതിയെ തുടരാൻ അനുവദിക്കില്ലെന്നും ഹൈക്കോടതി നിർദേശിച്ച നടപടിക്രമങ്ങൾ പാലിച്ച് നോട്ടീസ് നൽകി ഹിയറിങ് നടത്തിയ ശേഷം വീണ്ടും പിരിച്ചുവിടുമെന്നും മന്ത്രി പറഞ്ഞു.

ഹൈക്കോടതി ഉത്തരവ് സർക്കാരിന് തിരിച്ചടിയല്ലെന്നും കോടതി നിർദേശിച്ച നടപടിക്രമങ്ങൾ അനുസരിച്ചായിരിക്കും തുടർനടപടികളെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix