തിരുവനന്തപുരം: സംസ്ഥാനത്ത് കൃത്രിമ വൈദ്യുതി പ്രതിസന്ധി ഉണ്ടാക്കി സ്വകാര്യ കമ്പനികളെ സഹായിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. വന്‍കിടകമ്പനികള്‍ക്ക് വേണ്ടി ക്ഷാമം പറയുകയാണ്. വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് അന്തിമനിലപാട് എടുക്കേണ്ടത് വൈദ്യുതി ബോര്‍ഡ് ആണെന്നും സര്‍ക്കാരിന് വലിയ ഉത്തരവാദിത്വമില്ലെന്നും പിണറായി വിജയന് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കെഎസ്ഇബിയെ തള്ളുന്ന നിലപാട് ദുരൂഹമാണെന്ന് പറയുകയാണ് പ്രതിപക്ഷ നേതാവ്. വൈദ്യുതി മന്ത്രിയെയും ബോര്‍ഡിനെയും തള്ളി മുഖ്യമന്ത്രി തീരുമാനം എടുത്തതില്‍ ദുരുഹതയുണ്ട്. ഇത് സംബന്ധിച്ച് നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നടന്നു. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി തീരുമാനിക്കുകയാണെങ്കില്‍ എന്തിനാണ് വകുപ്പും ബോര്‍ഡ് മന്ത്രിയുമെന്ന് പിണറായി ചോദിച്ചു.
‘നാട്ടില്‍ മഴ കുറച്ച് ഉണ്ട്. വടക്കേ ഇന്ത്യയില്‍ ശൈത്യം ആരംഭിക്കുകയാണ്. വടക്കേ ഇന്ത്യയില്‍ വൈദ്യുതിയുടെ ആവശ്യം കുറഞ്ഞുവരുന്ന സമയമാണ് ഇത്. അവിടെ വന്‍തോതില്‍ വൈദ്യുതിയുടെ ക്ഷാമം ഉണ്ടാകുന്നകാലമല്ല. രാജ്യത്താകെ വൈദ്യുതിയുടെ ലഭ്യത മെച്ചപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. ഇതൊക്കെയാണ് സാഹചര്യമെങ്കിലും മുഖ്യമന്ത്രി പറയുന്നത് വലിയ പ്രതിസന്ധിയാണെന്നാണ്. എന്താണ് അതിന്റെ അടിസ്ഥാനമെന്ന് മനസിലാകുന്നില്ല. ക്ഷാമമുണ്ടെന്ന പരസ്യവാദം ഉയര്‍ത്തുന്നത് യഥാര്‍ഥ പ്രതിസന്ധിയല്ല. രാജ്യത്തെ വൈദ്യുതി ഉത്പാദനത്തില്‍ ഏറിയുകൂറും വന്‍ കുത്തകളാണ് സ്വകാര്യ കുത്തകളുടെ താത്പര്യം സംരക്ഷണത്തിനുള്ള പ്രതിസന്ധി സൃഷ്ടിക്കാലാണോ വൈദ്യുതി പ്രതിസന്ധി വാദമെന്ന് പരിശോധിക്കണം’- പിണറായി തുറന്നടിക്കുന്നു.




