Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘അപരിഷ്‌കൃതം’ എന്ന് എഴുതിയ ടീഷർട്ട് ധരിച്ച് മന്ത്രിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി കാലടിയിലെ തീയറ്റര്‍ വിദ്യാർത്ഥി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സസ്‌പെൻഷൻ നടപടിയിലും തങ്ങൾക്കെതിരായ കേസുകളിലും പ്രതിഷേധം രേഖപ്പെടുത്തി മന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി കാലടിയിലെ തീയറ്റര്‍ വിദ്യാർത്ഥി ശിവകുമാർ. ‘അപരിഷ്‌കൃതം’ എന്നെഴുതിയ ടീഷർട്ട് ധരിച്ചാണ് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്. കേരള ലൈബ്രറി കൗൺസിലിന്റെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനിടെയായിരുന്നു വേറിട്ട പ്രതിഷേധം.

മട്ടാഞ്ചേരി വെടിവെപ്പുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച ‘ചാപ്പ’ എന്ന നാടകത്തിനാണ് ശിവകുമാറിന് പുരസ്‌കാരം ലഭിച്ചത്. സെപ്റ്റംബർ 23ന് നടന്ന പുരസ്‌കാരദാന ചടങ്ങിൽ ‘അപരിഷ്‌കൃതം’ എന്നെഴുതിയ ടീഷർട്ട് ധരിച്ചാണ് അദ്ദേഹം വേദിയിലെത്തിയത്. പുരസ്‌കാരം സ്വീകരിച്ച ശേഷം താൻ കാലടി സർവകലാശാലയിലെ തീയറ്റർ വിദ്യാർഥിയാണെന്നും നിലവിൽ സസ്‌പെൻഷനിലാണെന്നും മന്ത്രിയോട് പറഞ്ഞതായും ശിവകുമാർ വ്യക്തമാക്കി.

‘വെളിച്ചം മരിച്ചേ’ എന്ന പേരിൽ തങ്ങൾ നടത്തിയ സമരത്തെ മന്ത്രി ഉൾപ്പെടെയുള്ളവർ അപരിഷ്‌കൃതമെന്ന് വിശേഷിപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്ന് ശിവകുമാർ പറഞ്ഞു. സമരത്തിന് പിന്നാലെ കേസെടുക്കുകയും ഒളിവിൽ പോകേണ്ട സാഹചര്യമുണ്ടാകുകയും ചെയ്തു. പിന്നീട് സസ്‌പെൻഷൻ നടപടിയും വന്നതോടെ മാനസികമായി ഏറെ പ്രയാസമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിഷേധത്തിന്റെ ഭാഗമായാണ് ‘അപരിഷ്‌കൃതം’ എന്ന വാക്കും ലൈറ്റിന്റെ ചിത്രവും ഉൾപ്പെടുത്തി ടീഷർട്ട് തയ്യാറാക്കിയതെന്നും ശിവകുമാർ പറഞ്ഞു. സമരത്തിന്റെ യഥാർഥ ലക്ഷ്യം മനസിലാക്കാതെയാണ് അതിനെ തെറ്റായി വ്യാഖ്യാനിച്ചതെന്നും ഇതോടെ പൊതുസമൂഹത്തിൽ നിന്ന് വ്യാപക വിമർശനവും സൈബർ ആക്രമണവും നേരിടേണ്ടിവന്നെന്നും അദ്ദേഹം ആരോപിച്ചു.

സർവകലാശാലയിലെ സിന്‍ഡിക്കേറ്റ് യോഗത്തിനിടെ ആക്രമണം നടത്തിയെന്ന ആരോപണവും ശിവകുമാർ നിഷേധിച്ചു. സംഭവസ്ഥലത്ത് സിസിടിവി ക്യാമറകളുണ്ടായിട്ടും ദൃശ്യങ്ങൾ പുറത്തുവിടാത്തത് തെളിവുകളുടെ അഭാവം കൊണ്ടാണെന്നാണ് അദ്ദേഹത്തിന്റെ വാദം. സംഭവദിവസം പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ ആക്രമണത്തെക്കുറിച്ച് പരാമർശമില്ലായിരുന്നുവെന്നും നാല് ദിവസത്തിന് ശേഷമാണ് വൈസ് ചാൻസലറെ ആക്രമിച്ചെന്നാരോപിച്ച് കേസെടുത്തതെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി.

‘പറച്ചി’ എന്ന നാടകത്തിന് ദേശീയതലത്തിൽ പുരസ്‌കാരം ലഭിച്ചിട്ടുണ്ടെന്നും ചെന്നൈയിൽ നാടകം അവതരിപ്പിക്കാൻ പോയപ്പോൾ ലൈറ്റിങ് സംവിധാനത്തിനായി ചെലവഴിച്ച 18,000 രൂപ സർവകലാശാല ഇതുവരെ അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിനെതിരെ പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും വിദ്യാർഥി പറഞ്ഞു.

വിദ്യാർഥികളെ 60 ദിവസത്തിലധികമായി സസ്‌പെൻഡ് ചെയ്ത് മാറ്റിനിർത്തിയ നടപടിയെയും ശിവകുമാർ ചോദ്യം ചെയ്തു. ഇടതുപക്ഷ സിന്‍ഡിക്കേറ്റ് ഭരണകാലത്തും വിദ്യാർഥികൾ സമരം നടത്തിയിരുന്നെങ്കിലും അന്ന് കേസുകളോ സമാന നടപടികളോ ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.

വിദ്യാർഥികളെക്കൊണ്ട് പരീക്ഷ എഴുതിക്കണമെന്നാണ് ആഗ്രഹമെന്ന് മന്ത്രി അടുത്തിടെ നടത്തിയ പ്രസ്താവനയെയും ശിവകുമാർ വിമർശിച്ചു. തങ്ങളുടെ പ്രതിഷേധത്തിന് വെല്ലുവിളിയുടെ സ്വഭാവമുണ്ടെന്ന മന്ത്രിയുടെ പരാമർശത്തിന് മറുപടിയായി, ആദ്യം വെല്ലുവിളി ഉയർത്തിയത് വൈസ് ചാൻസലറും മന്ത്രിയുമാണെന്ന് അദ്ദേഹം ആരോപിച്ചു.കൊച്ചി: സസ്‌പെൻഷൻ നടപടിയിലും തങ്ങൾക്കെതിരായ കേസുകളിലും പ്രതിഷേധം രേഖപ്പെടുത്തി മന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി കാലടിയിലെ തീയറ്റര്‍ വിദ്യാർത്ഥി ശിവകുമാർ. ‘അപരിഷ്‌കൃതം’ എന്നെഴുതിയ ടീഷർട്ട് ധരിച്ചാണ് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്. കേരള ലൈബ്രറി കൗൺസിലിന്റെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനിടെയായിരുന്നു വേറിട്ട പ്രതിഷേധം.

മട്ടാഞ്ചേരി വെടിവെപ്പുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച ‘ചാപ്പ’ എന്ന നാടകത്തിനാണ് ശിവകുമാറിന് പുരസ്‌കാരം ലഭിച്ചത്. സെപ്റ്റംബർ 23ന് നടന്ന പുരസ്‌കാരദാന ചടങ്ങിൽ ‘അപരിഷ്‌കൃതം’ എന്നെഴുതിയ ടീഷർട്ട് ധരിച്ചാണ് അദ്ദേഹം വേദിയിലെത്തിയത്. പുരസ്‌കാരം സ്വീകരിച്ച ശേഷം താൻ കാലടി സർവകലാശാലയിലെ തീയറ്റർ വിദ്യാർഥിയാണെന്നും നിലവിൽ സസ്‌പെൻഷനിലാണെന്നും മന്ത്രിയോട് പറഞ്ഞതായും ശിവകുമാർ വ്യക്തമാക്കി.

‘വെളിച്ചം മരിച്ചേ’ എന്ന പേരിൽ തങ്ങൾ നടത്തിയ സമരത്തെ മന്ത്രി ഉൾപ്പെടെയുള്ളവർ അപരിഷ്‌കൃതമെന്ന് വിശേഷിപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്ന് ശിവകുമാർ പറഞ്ഞു. സമരത്തിന് പിന്നാലെ കേസെടുക്കുകയും ഒളിവിൽ പോകേണ്ട സാഹചര്യമുണ്ടാകുകയും ചെയ്തു. പിന്നീട് സസ്‌പെൻഷൻ നടപടിയും വന്നതോടെ മാനസികമായി ഏറെ പ്രയാസമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിഷേധത്തിന്റെ ഭാഗമായാണ് ‘അപരിഷ്‌കൃതം’ എന്ന വാക്കും ലൈറ്റിന്റെ ചിത്രവും ഉൾപ്പെടുത്തി ടീഷർട്ട് തയ്യാറാക്കിയതെന്നും ശിവകുമാർ പറഞ്ഞു. സമരത്തിന്റെ യഥാർഥ ലക്ഷ്യം മനസിലാക്കാതെയാണ് അതിനെ തെറ്റായി വ്യാഖ്യാനിച്ചതെന്നും ഇതോടെ പൊതുസമൂഹത്തിൽ നിന്ന് വ്യാപക വിമർശനവും സൈബർ ആക്രമണവും നേരിടേണ്ടിവന്നെന്നും അദ്ദേഹം ആരോപിച്ചു.

സർവകലാശാലയിലെ സിന്‍ഡിക്കേറ്റ് യോഗത്തിനിടെ ആക്രമണം നടത്തിയെന്ന ആരോപണവും ശിവകുമാർ നിഷേധിച്ചു. സംഭവസ്ഥലത്ത് സിസിടിവി ക്യാമറകളുണ്ടായിട്ടും ദൃശ്യങ്ങൾ പുറത്തുവിടാത്തത് തെളിവുകളുടെ അഭാവം കൊണ്ടാണെന്നാണ് അദ്ദേഹത്തിന്റെ വാദം. സംഭവദിവസം പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ ആക്രമണത്തെക്കുറിച്ച് പരാമർശമില്ലായിരുന്നുവെന്നും നാല് ദിവസത്തിന് ശേഷമാണ് വൈസ് ചാൻസലറെ ആക്രമിച്ചെന്നാരോപിച്ച് കേസെടുത്തതെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി.

‘പറച്ചി’ എന്ന നാടകത്തിന് ദേശീയതലത്തിൽ പുരസ്‌കാരം ലഭിച്ചിട്ടുണ്ടെന്നും ചെന്നൈയിൽ നാടകം അവതരിപ്പിക്കാൻ പോയപ്പോൾ ലൈറ്റിങ് സംവിധാനത്തിനായി ചെലവഴിച്ച 18,000 രൂപ സർവകലാശാല ഇതുവരെ അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിനെതിരെ പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും വിദ്യാർഥി പറഞ്ഞു.

വിദ്യാർഥികളെ 60 ദിവസത്തിലധികമായി സസ്‌പെൻഡ് ചെയ്ത് മാറ്റിനിർത്തിയ നടപടിയെയും ശിവകുമാർ ചോദ്യം ചെയ്തു. ഇടതുപക്ഷ സിന്‍ഡിക്കേറ്റ് ഭരണകാലത്തും വിദ്യാർഥികൾ സമരം നടത്തിയിരുന്നെങ്കിലും അന്ന് കേസുകളോ സമാന നടപടികളോ ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.

വിദ്യാർഥികളെക്കൊണ്ട് പരീക്ഷ എഴുതിക്കണമെന്നാണ് ആഗ്രഹമെന്ന് മന്ത്രി അടുത്തിടെ നടത്തിയ പ്രസ്താവനയെയും ശിവകുമാർ വിമർശിച്ചു. തങ്ങളുടെ പ്രതിഷേധത്തിന് വെല്ലുവിളിയുടെ സ്വഭാവമുണ്ടെന്ന മന്ത്രിയുടെ പരാമർശത്തിന് മറുപടിയായി, ആദ്യം വെല്ലുവിളി ഉയർത്തിയത് വൈസ് ചാൻസലറും മന്ത്രിയുമാണെന്ന് അദ്ദേഹം ആരോപിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix