Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഐസൻകോട്ടിന് പിന്തുണയുമായി അറബ് പാർട്ടികൾ, സമ്മതിക്കില്ലെന്ന് സഖ്യകക്ഷികൾ; ഇസ്രയേലിൽ അനിശ്ചിതത്വം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടെൽ അവീവ്: ഇസ്രയേലിലെ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട് കടുത്ത രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. പ്രതിപക്ഷ നേതാവും മുൻ സൈനിക മേധാവിയുമായ ഗാഡി ഐസൻകോട്ടിന് ഭൂരിപക്ഷം എം.പി.മാരുടെ പിന്തുണ ലഭിച്ചെങ്കിലും സഖ്യകക്ഷികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ സർക്കാർ രൂപവത്കരണം സങ്കീർണമാക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ 19 സീറ്റുകൾ നേടി നിർണായക ശക്തിയായിമാറിയ രണ്ട് പ്രധാന അറബ് പാർട്ടികൾ ഐസൻകോട്ടിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, സഖ്യത്തിലെ വലതുപക്ഷ പാർട്ടികളുടെ എതിർപ്പാണ് പ്രധാന തടസ്സമായി നിൽക്കുന്നത്. അറബ് പാർട്ടികളുമായി യോജിക്കാനാവില്ല എന്നാണ് ഇവരുടെ നിലപാട്.

ഇതിനിടെ, ഇസ്രയേലിൽ പുതിയ സർക്കാർ രൂപവത്കരിക്കാൻ ആരെയാണ് ചുമതലപ്പെടുത്തുകയെന്ന് ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഐസക് ഹെർസോഗ് വ്യക്തമാക്കി. പാർലമെന്ററി പാർട്ടികളുമായി നടത്തിയ രണ്ടുദിവസത്തെ കൂടിയാലോചനകൾക്ക് ശേഷമാണ് പ്രസിഡന്റിന്റെ ഈ നീക്കം. പ്രസിഡന്റ് ഹെർസോഗ് നടത്തിയ കൂടിയാലോചനകളിൽ 120 അംഗ പാർലമെന്റിലെ 67 എം.പി.മാർ ഐസൻകോട്ടിനെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ശുപാർശ ചെയ്തപ്പോൾ, നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് 46 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ഏഴ് അംഗങ്ങൾ ആർക്കും പിന്തുണ നൽകാതെ വിട്ടുനിന്നു. അതിനാൽ തന്നെ നെതന്യാഹുവിന്റെ കാര്യമാണ് കൂടുതൽ പരുങ്ങലിലുള്ളത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix