Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഡിബിഎഫ്ഒഒ കരാർ റദ്ദാക്കൽ; 5,926 കോടിയുടെ നഷ്ടത്തിൽ അന്വേഷണം വേണമെന്ന് സോളാർ ഫോറം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഡിബിഎഫ്ഒഒ കരാറുകൾ റദ്ദാക്കിയതിലൂടെ സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക നഷ്ടവും ഉത്തരവാദിത്തവും സംബന്ധിച്ച് സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം വേണമെന്ന് ഡൊമെസ്റ്റിക് ഓൺ ഗ്രീഡ് സോളാർ പവർ പ്രൊസ്യൂമേഴ്സ് ഫോറം കേരള ഘടകം. കരാർ റദ്ദാക്കലുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സാമ്പത്തിക നഷ്ടം, ക്രമക്കേടുകൾ എന്നിവ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംഘടന ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് എം. അബ്ദുൽ സത്താറാണ് സത്യവാങ്മൂലം സമർപ്പിച്ചത്.

കരാറുകൾ റദ്ദാക്കിയതോടെ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടിവന്നത് സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് ഹർജിക്കാരുടെ ആരോപണം. കരാർ പ്രകാരം യൂണിറ്റിന് 3.69 രൂപ മുതൽ 4.69 രൂപ വരെയായിരുന്നു വൈദ്യുതി നിരക്ക്. എന്നാൽ കരാർ റദ്ദാക്കിയതോടെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവന്നു. 25 വർഷത്തെ കാലയളവിൽ ഏകദേശം 5,926.75 കോടി രൂപയുടെ നഷ്ടമുണ്ടാകാമെന്ന ഹൈക്കോടതി വിധിയിലെ കണക്കുകളും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. കൽക്കരി വിഹിതവുമായി ബന്ധപ്പെട്ട ഇടപാടുകളും കരാറിനുശേഷം ഉൽപ്പാദക കമ്പനികൾ നടത്തിയ വിപണി ഇടപാടുകളും വിശദമായി അന്വേഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

കെഎസ്ഇബി റെഗുലേറ്ററി കമ്മീഷൻ ടെക്നിക്കൽ അംഗത്തിന്റെ നിയമനത്തിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായും സത്യവാങ്മൂലത്തിൽ ആരോപണമുണ്ട്. നിയമനവുമായി ബന്ധപ്പെട്ട് നേരത്തെ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. മേൽക്കൂര സൗരോർജ ഉൽപ്പാദനത്തെ നിരുത്സാഹപ്പെടുത്തുന്ന നിയന്ത്രണങ്ങൾ തിരുത്തണമെന്നും ഫോറം ആവശ്യപ്പെട്ടു.

വ്യവസായ, ചെറുകിട ഇടത്തരം സംരംഭ മേഖലകളെ ബാധിക്കുന്ന വൈദ്യുതി മുടക്കം ഒഴിവാക്കാൻ ദീർഘകാല ആസൂത്രണം വേണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു. വിഷയത്തിൽ സർക്കാർ തലത്തിൽ സമഗ്രമായ അന്വേഷണം നടത്തുന്നതിനൊപ്പം സി.ബി.ഐ അന്വേഷണം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix