Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കൊച്ചിയിലെ മർദ്ദനത്തില്‍ ട്വിസ്റ്റ്; ഡോക്ടറെ ജോലിയിൽ നിന്നും പുറത്താക്കി ആശുപത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കൊച്ചിയിൽ യുവ ഡോക്ടറെ മർദിച്ചെന്ന കേസിൽ പുതിയ വഴിത്തിരിവ്. ഡോ. ജോൺസൺ കെ. വർഗീസിനെതിരേ നടിയുടെ ബന്ധു നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പോലീസ് കേസെടുത്തു. യുവ ഡോക്ടർക്കെതിരേ ബലാത്സംഗ ആരോപണവുമായാണ് യുവതി പോലീസിനെ സമീപിച്ചത്. മദ്യം നൽകിയശേഷം ക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതിയിലെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

അതേസമയം, യുവ ഡോക്ടറുടെ പരാതിയിൽ നടിയും നടൻ ബിബിൻ പെരുമ്പിള്ളിയും ഉൾപ്പെടെ മൂന്ന് പേരെ വ്യാഴാഴ്ച കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുന്നതിനിടെയാണ് നടിയുടെ ബന്ധു ഡോക്ടർക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്.

നവംബർ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. നടിയും ബിബിനും ഉൾപ്പെടെ പന്ത്രണ്ടുപേർ വൈറ്റിലയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദിച്ചെന്നാണ് ഡോക്ടറുടെ പരാതി. നടിയുടെ അമ്മയുടെ സഹോദരിക്ക് സുഖമില്ലെന്ന് അറിയിച്ചാണ് തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയതെന്നും ഡോക്ടർ മൊഴി നൽകിയിരുന്നു.

ഫ്ലാറ്റിലെത്തിയ തന്നെ മുറിയിൽ പൂട്ടിയിട്ട് മർദിച്ചെന്നും ഏകദേശം മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് മൊബൈൽ ഫോണുകൾ തട്ടിയെടുത്തെന്നും പരാതിയിലുണ്ട്. നടിയെ നേരത്തെ പരിചയമുണ്ടായിരുന്നതുകൊണ്ടാണ് ഫ്ലാറ്റിലെത്തിയത്. രോഗിയെ ലഹരി നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മർദനമെന്നും ഡോക്ടർ ആരോപിച്ചിരുന്നു.

ഡോക്ടറുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ കടവന്ത്ര പോലീസ് നടി, ബിബിൻ പെരുമ്പിള്ളി എന്നിവരടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കേസിൽ ആകെ പന്ത്രണ്ട് പ്രതികളുണ്ടെന്നാണ് പോലീസിന്റെ വിശദീകരണം. ബാക്കിയുള്ളവർക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഡോക്ടർക്കെതിരേയും പീഡനപരാതി ഉയർന്നത്.

അതിനിടെ, കേസെടുത്തതിന് പിന്നാലെ ഡോ. ജോൺസൺ കെ. വർഗീസിനെ ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രി പുറത്താക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix