Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എസ്.ഐ.ആറിൽ പുറത്തായവർക്ക് വീണ്ടും അവസരം; വോട്ടർ പട്ടികയിൽ പേര് ചേർക്കാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: എസ്.ഐ.ആർ നടപടികളുടെ ഭാഗമായി വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർക്ക് പേര് വീണ്ടും ചേർക്കാൻ ഒരവസരം കൂടി നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം. മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രാപ്രദേശ്, ജാർഖണ്ഡ്, തെലങ്കാന, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർക്കാണ് നിർദേശം നൽകിയത്.

എന്യൂമറേഷൻ ഫോമുകൾ ലഭിച്ചിട്ടും വിവിധ കാരണങ്ങളാൽ വോട്ടർ പട്ടികയിൽനിന്ന് പുറത്തായവരെ സഹായിക്കുകയാണ് നടപടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ ബൂത്ത് തിരിച്ചുള്ള പട്ടികകൾ പോളിങ് സ്റ്റേഷനുകളിലും തദ്ദേശ സ്ഥാപനങ്ങളിലും വീണ്ടും പ്രദർശിപ്പിക്കും. പട്ടികകൾ വെബ്സൈറ്റിൽ പി.ഡി.എഫ് രൂപത്തിലും ലഭ്യമാക്കും. ഒഴിവാക്കപ്പെട്ടവർക്ക് എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് വീണ്ടും സമർപ്പിക്കാം. ഇതിനായി നേരത്തെയുണ്ടായിരുന്ന ഇ.പി.ഐ.സി നമ്പർ തന്നെ ഉപയോഗിക്കാമെന്നും കമ്മീഷൻ വ്യക്തമാക്കി.

ഭാഗികമായി പൂരിപ്പിച്ച ഫോമുകൾ ബൂത്ത് ലെവൽ ഓഫീസർമാർ വാട്സാപ്പ്, ഇമെയിൽ തുടങ്ങിയവ വഴി വോട്ടർമാർക്ക് കൈമാറും. വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവയിലൂടെയും ഫോമുകൾ ഡൗൺലോഡ് ചെയ്ത് സമർപ്പിക്കാം.

താമസം മാറിയ വോട്ടർമാർ ഇനി ഫോം എട്ട് പ്രത്യേകം സമർപ്പിക്കേണ്ടതില്ല. പുതിയ വിലാസം വ്യക്തമാക്കുന്ന പ്രസ്താവന സഹിതം ഫോം നൽകിയാൽ മതിയാകും. ഭവനരഹിതരുടെ കാര്യത്തിൽ ബൂത്ത് ലെവൽ ഓഫീസർ നടത്തുന്ന സ്ഥലപരിശോധനയുടെ റിപ്പോർട്ട് വിലാസരേഖയായി പരിഗണിക്കും.

അർഹരായ ഒരാൾ പോലും വോട്ടർ പട്ടികയിൽനിന്ന് പുറത്താകരുതെന്ന് ഉറപ്പാക്കുകയാണ് പുതിയ നിർദേശത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix