Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘മാപ്പെഴുതാന്‍ സവര്‍ക്കറല്ല’; കാലടിയില്‍ എത്തി പ്രകാശ് രാജ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിരാഹാര സമരം നടത്തുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. വൈസ് ചാൻസലർ ആവശ്യപ്പെട്ടതുകൊണ്ട് മാപ്പെഴുതി നൽകാൻ വിദ്യാർഥികൾ സവർക്കർമാരല്ലെന്നും ഗോഡ്‌സെയെപ്പോലെ അക്രമകാരികളല്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ സമരം എന്തിനാണെന്ന് മനസ്സിലാക്കുന്നതിന് പകരം അവർ എങ്ങനെയാണ് സമരം ചെയ്തതെന്ന് മാത്രം ചർച്ച ചെയ്യുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയെന്നും പ്രകാശ് രാജ് വിമർശിച്ചു.

ഉന്നത വിദ്യാഭ്യാസ മന്ത്രി സ്വന്തം നിലവാരം കാത്തുസൂക്ഷിക്കണം. ഇത് മന്ത്രിയുടെ മണ്ഡലമാണ്. രാജ്യത്തെ വിദ്യാർഥികൾക്കൊപ്പം നിൽക്കാൻ മന്ത്രി തയ്യാറാകണം. വിദ്യാർഥികൾ എന്തിനാണ് സമരം ചെയ്യുന്നതെന്ന് മനസ്സിലാക്കാനും പ്രശ്നപരിഹാരത്തിന് ഇടപെടാനും മന്ത്രി ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തന്നെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചെന്ന വൈസ് ചാൻസലറുടെ ആരോപണം വെറും നാടകമാണെന്നും പ്രകാശ് രാജ് പറഞ്ഞു. വിദ്യാർഥികൾ നാടക വിദ്യാർഥികളാണ്, അവർ നാടകം കളിക്കട്ടെ. എന്നാൽ വൈസ് ചാൻസലർ എന്തിനാണ് പുതിയ തിരക്കഥയുണ്ടാക്കി നാടകം കളിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഈ തലമുറ അവകാശങ്ങൾക്കായി ഗാന്ധിജിയുടെ മാതൃകയിൽ സമാധാനപരമായി സമരം ചെയ്യുന്നവരാണ്. ഇവിടെ നിലനിൽക്കുന്നത് മനുസ്മൃതിയല്ല, ഭരണഘടനയാണ്. ഉത്തരവാദിത്തപ്പെട്ടവർ സമരവേദിയിലെത്തി വിദ്യാർഥികളെ കേൾക്കുകയും പ്രശ്നം പരിഹരിക്കുകയും വേണം. കേരളത്തിലെ സർക്കാർ എന്തുകൊണ്ടാണ് ബിജെപി സർക്കാരിനെപ്പോലെ പെരുമാറുന്നതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി എന്തുകൊണ്ടാണ് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനെപ്പോലെ പെരുമാറുന്നതെന്നും പ്രകാശ് രാജ് ചോദിച്ചു.

വിദ്യാർഥി സമരം ഉടൻ അവസാനിപ്പിക്കാൻ ആവശ്യമായ ഇടപെടലുകൾ ഉണ്ടാകണം. സമരം നീണ്ടുപോയാൽ താൻ വീണ്ടും ഇവിടെയെത്തി വിദ്യാർഥികൾക്കൊപ്പം നിരാഹാര സമരം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കലാകാരന്മാർ തങ്ങളുടെ കലയിലൂടെയാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. കലയെയും വിദ്യാർഥി പ്രതിഷേധങ്ങളെയും മനസ്സിലാക്കാനുള്ള സംവേദനക്ഷമത വൈസ് ചാൻസലർക്കില്ലെന്നും പ്രകാശ് രാജ് ആരോപിച്ചു.

ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷകൾ എഴുതിക്കൊടുത്തവരാണ് രാജ്യത്തെ ഭരണാധികാരികളെന്നും ഭഗത് സിംഗ്, ഗാന്ധിജി, അംബേദ്കർ എന്നിവരുടെ പാരമ്പര്യമുള്ള വിദ്യാർഥികൾ ആരോടും മാപ്പ് പറയില്ലെന്നും അദ്ദേഹം സമരവേദിയിൽ പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix