Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം, ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് ഏഴ് വരെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മറൈൻ ഡ്രൈവിൽ നടക്കുന്ന പൊതുസമ്മേളനത്തിന് മുന്നോടിയായി ബോൾഗാട്ടി ഗോശ്രീ ജംഗ്ഷനിൽ നിന്ന് മറൈൻ ഡ്രൈവിലേക്ക് റാലി നടക്കുന്നതിനാൽ ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് ഏഴ് വരെയാണ് നിയന്ത്രണം. റാലിയിൽ വൻതോതിൽ പ്രവർത്തകർ പങ്കെടുക്കാൻ സാധ്യതയുള്ളതിനാലാണ് നടപടി.

എറണാകുളം ജനറൽ ആശുപത്രി ജംഗ്ഷൻ മുതൽ പാർക്ക് അവന്യൂ റോഡ്, ഷൺമുഖം റോഡ്, എബ്രഹാം മാടമാക്കൽ റോഡ്, ചാത്യാത്ത് ജംഗ്ഷൻ, ഗോശ്രീ ഒന്നാം പാലം, ബോൾഗാട്ടി ജംഗ്ഷൻ എന്നിവിടങ്ങളിലേക്കുള്ള റോഡുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ റോഡുകളിലേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കില്ല. നിയന്ത്രിത മേഖലകളിലും പരിസരങ്ങളിലും പാർക്കിങ്ങിനും അനുമതിയുണ്ടാകില്ല.

യാത്രക്കാർ ശ്രദ്ധിക്കേണ്ട ബദൽ മാർഗങ്ങൾ:

വൈപ്പിൻ ഭാഗത്തുനിന്ന് എറണാകുളത്തേക്ക്: ബോൾഗാട്ടി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കണ്ടെയ്‌നർ റോഡ്–ചേരാനെല്ലൂർ–ഇടപ്പള്ളി വഴി എറണാകുളത്തേക്ക് പോകണം. അല്ലെങ്കിൽ വൈപ്പിൻ–ഫോർട്ട് കൊച്ചി ജങ്കാർ സർവീസ് ഉപയോഗിക്കാം.

ആലുവ, കാക്കനാട് ഭാഗങ്ങളിൽ നിന്ന് വൈപ്പിനിലേക്ക്: ഹൈക്കോടതി വഴിയുള്ള യാത്ര ഒഴിവാക്കി പാലാരിവട്ടം–ഇടപ്പള്ളി–ചേരാനെല്ലൂർ–കണ്ടെയ്‌നർ റോഡ് വഴി പോകണം.

ഹൈക്കോടതി–മേനക റൂട്ടിലെ സ്വകാര്യ ബസുകൾ: ബാനർജി റോഡ്, ഷൺമുഖം റോഡ് എന്നിവ ഒഴിവാക്കി എം.ജി. റോഡ് വഴി സർവീസ് നടത്തണം.

പറവൂർ, കളമശ്ശേരി, ചേരാനെല്ലൂർ ഭാഗങ്ങളിൽ നിന്ന് ഹൈക്കോടതിയിലേക്ക്: കണ്ടെയ്‌നർ റോഡ് വഴിയുള്ള വാഹനങ്ങൾ ചേരാനെല്ലൂർ–ചിറ്റൂർ–ആസ്റ്റർ മെഡ്സിറ്റി റോഡ് വഴി പച്ചാളം റോഡിലെത്തി മത്തായി മാഞ്ഞൂരാൻ റോഡ് വഴി ഹൈക്കോടതി ഭാഗത്തേക്ക് പോകണം.

ഗതാഗത നിയന്ത്രണങ്ങളുമായി പൊതുജനങ്ങളും വാഹനയാത്രക്കാരും സഹകരിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. നിയന്ത്രിത മേഖലകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും പൊലീസ് അറിയിച്ചു. നഗരത്തിലെ തിരക്ക് ഒഴിവാക്കാൻ യാത്രക്കാർ ബദൽ പാതകൾ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix