Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഐഒഎ തെരഞ്ഞെടുപ്പിൽ വിവാദം രൂക്ഷം; പ്രധാനമന്ത്രിക്കും ഐഒസിക്കും പരാതി നൽകാനൊരുങ്ങി പി.ടി. ഉഷ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി.ടി. ഉഷയും എതിർ വിഭാഗവും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. തന്നെ പദവിയിൽ നിന്ന് പുറത്താക്കാൻ ആസൂത്രിത നീക്കം നടന്നെന്ന ആരോപണവുമായി പി.ടി. ഉഷ രംഗത്തെത്തി. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്കും (ഐഒസി) പരാതി നൽകുന്ന കാര്യം ഉഷ ക്യാമ്പ് പരിഗണിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താൽപര്യപ്രകാരമാണ് എതിർ പാനലിന് വോട്ട് ചെയ്യേണ്ടതെന്ന് തെറ്റിദ്ധരിപ്പിച്ച് കായികതാരങ്ങളോട് വോട്ട് അഭ്യർഥിച്ചെന്നാണ് ഉഷയുടെ ആരോപണം. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടതായും സംശയമുണ്ട്.

തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താൽപര്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കേന്ദ്ര കായികമന്ത്രിയെയും നേരത്തെ തന്നെ നേരിൽക്കണ്ട് അറിയിച്ചിരുന്നുവെന്നും പി.ടി. ഉഷ വ്യക്തമാക്കി. എന്നാൽ മത്സരത്തിൽ നിന്ന് പിന്മാറണമെന്ന് ആരും തന്നോട് ആവശ്യപ്പെട്ടിരുന്നില്ലെന്നും അവർ പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ ശക്തമായതോടെ വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി ഉഷ ക്യാമ്പ് മുന്നോട്ടുപോകുകയാണ്. പ്രധാനമന്ത്രിക്കും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്കും പരാതി നൽകുന്നതോടെ തർക്കം പുതിയ തലത്തിലേക്ക് കടക്കുമെന്നാണ് സൂചന.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix