Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യു.കെ.ജി കുട്ടികളെക്കൊണ്ട് വിദ്വേഷഗാനം പാടിച്ചു; പ്രതിഷേധത്തെ തുടർന്ന് സമ്മാനം തടഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ആംഗ്യപ്പാട്ട് മത്സരത്തിൽ വിദ്വേഷം പരത്തുന്ന വരികൾ ഉൾപ്പെടുത്തിയ ഗാനം അവതരിപ്പിച്ചത് വിവാദത്തിൽ. ആലുവ ക്രൈസ്തവ മഹിളാലയം സ്കൂളിൽ നടന്ന സി.ബി.എസ്.ഇ കലോത്സവത്തിന്റെ ഭാഗമായുള്ള മത്സരത്തിലാണ് ഒരു പ്രത്യേക മതവിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന വരികൾ ഉൾപ്പെടുത്തിയ ഗാനം കുട്ടികളെക്കൊണ്ട് അവതരിപ്പിച്ചത്.

പെരുമ്പാവൂർ അല്ലപ്ര സെന്റ് മേരീസ് സ്കൂളിലെ യു.കെ.ജി വിദ്യാർഥികളാണ് ഗാനം അവതരിപ്പിച്ചത്. 15 സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ മത്സരത്തിൽ പങ്കെടുത്തിരുന്നു. ട്രെയിൻ ബോഗികളിൽ എത്തുന്ന മോഷ്ടാക്കളെയും റെയിൽവേ പാളത്തിൽ ബോംബ് വയ്ക്കുന്ന ഭീകരരെയും അറബ് വേഷവിധാനവുമായി ബന്ധപ്പെടുത്തി ചിത്രീകരിക്കുന്ന വരികളാണ് പാട്ടിലുണ്ടായിരുന്നത്. ഇതോടെ ഗാനത്തിനെതിരെ വിമർശനം ഉയർന്നു.

കുട്ടികൾ വേദിയിൽ ഗാനം അവതരിപ്പിച്ചപ്പോൾ തന്നെ സദസ്സിലുണ്ടായിരുന്ന ചിലർ പ്രതിഷേധവുമായി രംഗത്തെത്തി. വരികളിലെ വിദ്വേഷ സ്വഭാവം ചൂണ്ടിക്കാട്ടി സംഘാടകരെ വിവരം അറിയിച്ചു. ഈ ടീമിന് സമ്മാനം നൽകിയാൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്ന് സംഘാടകർ ഇടപെട്ട് ടീമിന് സമ്മാനം നൽകുന്നത് തടഞ്ഞു.

കഴിഞ്ഞ വർഷത്തെ കലോത്സവത്തിലും ഇതേ ഗാനം അവതരിപ്പിക്കുകയും സമ്മാനം നേടുകയും ചെയ്തിരുന്നതായി റിപ്പോർട്ടുകളുണ്ട്. 2010 മുതൽ വിവിധ സ്കൂളുകൾ കലോത്സവങ്ങളിൽ ഈ ആംഗ്യപ്പാട്ട് അവതരിപ്പിച്ചിട്ടുണ്ടെന്നാണ് അല്ലപ്ര സെന്റ് മേരീസ് സ്കൂൾ മാനേജർ ടി.ജെ. എൽദോസിന്റെ വിശദീകരണം. കഴിഞ്ഞ വർഷം ഒന്നാം സമ്മാനം ലഭിച്ചതിനാലാണ് ഇത്തവണയും ഇതേ ഗാനം തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

പാട്ടിലെ വിദ്വേഷം നിറഞ്ഞ വരികൾ ശ്രദ്ധയിൽപ്പെട്ടില്ലെന്നും ആരാണ് ഗാനം എഴുതിയതെന്ന് വ്യക്തമല്ലെന്നും മാനേജർ അറിയിച്ചു. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കാനും സ്കൂൾ തലത്തിൽ അന്വേഷണം നടത്താനും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ സ്കൂൾ തലത്തിൽ അന്വേഷണം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix