Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എയർ ഇന്ത്യ വിമാനത്തിന് ഹൈജാക്ക് ഭീഷണി; യാത്രക്കാരെ ഒഴിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊൽക്കത്ത: എയർ ഇന്ത്യ വിമാനത്തിന് തട്ടിക്കൊണ്ടുപോകൽ ഭീഷണി. കൊൽക്കത്തയിൽനിന്ന് മുംബൈയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യയുടെ AI 772 വിമാനത്തിനാണ് ഹൈജാക്ക് ഭീഷണി ലഭിച്ചത്. ബുധനാഴ്ച രാവിലെ കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയരാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഭീഷണി സന്ദേശം കണ്ടെത്തിയത്.

വിമാനത്തിനുള്ളിൽനിന്ന് തട്ടിക്കൊണ്ടുപോകൽ ഭീഷണി സൂചിപ്പിക്കുന്ന കുറിപ്പ് കണ്ടെത്തിയതോടെ പൈലറ്റ് ഉടൻ എയർ ട്രാഫിക് കൺട്രോളിനെ (ATC) വിവരം അറിയിച്ചു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. വിമാനം പരിശോധനയ്ക്കായി പ്രത്യേക ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തിൽ വിമാനത്തിൽ വിശദമായ സുരക്ഷാ പരിശോധന നടത്തും.

വിമാനത്തിലെ ശുചിമുറിയിലെ കണ്ണാടിയിലാണ് ഭീഷണി സന്ദേശം എഴുതിയിരുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യം അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തിൽ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീഷണി സന്ദേശത്തിന് പിന്നിൽ ആരാണെന്നും ഇതിന്റെ ഉറവിടം എന്താണെന്നും കണ്ടെത്താനുള്ള നടപടികൾ തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix